Friday, December 27, 2024

Top 5 This Week

Related Posts

ത്രിവേണി സംഗമ തീരത്തെ മുവർണക്കടലാക്കി നവ സങ്കല്പ് യാത്ര

മൂവാറ്റുപുഴ : ത്രിവേണിസംഗമ ഭൂമിയെ മുവർണക്കടലാക്കി നവസങ്കല്പ് യാത്രയുടെ മൂന്നാം ദിനം. ഡി.സി.സി പ്രസിഡന്റ് മൂഹമ്മദ് ഷിയാസ് നയിക്കുന്ന പദയാത്ര കോതമംഗലം ഗാന്ധി സ്‌ക്വയറിൽ നിന്നു ആരംഭിച്ച് മൂവാറ്റുപുഴ ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.45 ഓടെ് കോതമംഗലത്തുനിന്നു ആരംഭിച്ച പദയാത്ര വൈകിട്ട് 7.30 ഓടെയാണ് മൂവാറ്റുപുഴ നഗരത്തിലേക്കു പ്രവേശിച്ചത്. നൂറുകണക്കിനു പ്രവർത്തകർ അണിനിരന്ന പദയാത്ര ജില്ലയിലെ കിഴക്കൻമേഖലയിലെ കോൺഗ്രസിന്റെ സംഘടനാ ശ്കതിയുടെ പ്രകടനമായി മാറി. വാദ്യ മേളങ്ങളും, കരിമരുന്ന് പ്രയോഗവും, പദയാത്രക്ക് കൊഴുപ്പേകി. പ്രവർത്തകരുടെ പങ്കാളിത്തവും, പദയാത്ര കാണാൻ നഗരവാസികളും തടിച്ചുകൂടിയതോടെ നഗരം ഉത്സവവച്ഛായയിലായി. കച്ചേരിത്താഴത്ത് മുനിസിപ്പൽ ഓഫീസിനു സമീപം ഗാന്ധി സക്വയറിലാണ് സമാപിച്ചത്. സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.എസ്. സലിം ഹാജി അദ്ധ്യക്ഷത വഹിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി, മാത്യൂകുഴൽനാടൻ എംഎൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ , ജെയ്‌സൺജോസഫ്്. എ.മുഹമ്മദ് ബഷീർ, ജോസ് പെരുമ്പിള്ളിക്കുന്നേൽ, അഡ്വ. കെ.എം.സലിം,നഗരസഭാ ചെയർമാൻ പി.പി.എൽദോസ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് ഘടക കക്ഷി നേതാക്കളും പ്രവർത്തകരും ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. കഴിഞ്ഞ ഒമ്പതിനു വൈപ്പിൻ നിയോജക മണ്ഡലത്തിലെ സഹോദരൻ അയ്യപ്പന്റെ ജന്മ ഗൃഹത്തിൽനിന്നാണ് നവ സങ്കല്പ് യാത്ര ആരംഭിച്ചത്. വൈപ്പിൻ, പറവൂർ, പെരുമ്പാവൂർ, കോതമംഗലം നിയോജക മണ്ഡലത്തിലെ പര്യടനത്തിനുശേഷമാണ് മൂന്നാം ദിനം മൂവാറ്റുപുഴയിലെ സ്വീകരണം. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പിറവം നിയോജk മണ്ഡലത്തിലെ രാമമംഗലത്തുനിന്നു ആരംഭിച്ച് കോലഞ്ചേരിയിൽ സമാപിക്കും.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles