Wednesday, January 29, 2025

Top 5 This Week

Related Posts

തോമസിൻ്റെ വീട്ടിൽ സാന്ത്വനവുമായി മന്ത്രി എ.കെ ശശീന്ദ്രൻ

കടുവയുടെ ആക്രമണത്തിനിരയായി മരണമടഞ്ഞ മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിൻ്റെ വീട്ടിൽ സാന്ത്വനമായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എത്തി. വൈകുന്നേരം അഞ്ച് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. തോമസിന്റെ ഭാര്യ സിനിയെയും മക്കളായ സോജനെയും സോനയെയും തോമസിൻ്റെ കുടുംബാംഗങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. പ്രദേശത്ത് നൈറ്റ് പട്രോളിംഗ് ഊർജിതമാക്കുമെന്നും കുടുംബത്തിന് ആവശ്യമായ കൗൺസലിംഗ് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തോമസിൻ്റെ ഭാര്യ സിനി വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം മന്ത്രിക്ക് സമർപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡണ്ട് അംബികാ ഷാജി, വൈസ് പ്രസിഡണ്ട് എ.കെ ശങ്കരൻ മാസ്റ്റർ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ രമ്യ രാഘവൻ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles