Friday, December 27, 2024

Top 5 This Week

Related Posts

തൊടുപുഴ എസ് ബി ഐ ഓഫീസിലേക്ക് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി മാർച്ച്‌ നടത്തി


തൊടുപുഴ:എസ്ബിഐയെ തകർക്കുന്ന തൊഴിൽ കരാർവത്കരണവും, സ്വകാര്യവത്കരണവും യുവജന വിരുദ്ധമെന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തൊടുപുഴ എസ് ബി ഐ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. തൊടുപുഴ പ്രൈവറ്റ് ബസ്റ്റാന്റ് പരിസരത്തു നിന്നും മാർച്ച്‌ ആരംഭിച്ചു.പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്ര സർക്കാർ നിലപാട് യുവജന വിരുദ്ധമാണ്. തൊഴിലില്ലായ്മയും, പട്ടിണിയും രാജ്യത്ത് വർധിക്കുമ്പോൾ അത് പരിഹരിക്കുന്നതിനുവേണ്ടിയുള്ള യാതൊരു സമീപനങ്ങളും സ്വീകരിക്കാതെ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുകയും, പൊതുമേഖലയിലുള്ള യുവജനതയുടെ തൊഴിലവസരങ്ങളെ ഇല്ലാതാക്കുകയും ചെയ്യാനാണ് കേന്ദ്ര ഗവണ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ് ആർ അരുൺബാബു പറഞ്ഞു. ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ പ്രസിഡന്റ് എസ് സുധീഷ് യോഗത്തിൽ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ,ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി സനൽ ബാബു എന്നിവർ സംസാരിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബി അനൂപ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ശരത് എം എസ്, അരുൺ ദാസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ റ്റിജു തങ്കച്ചൻ, വി ആർ പവിരാജ്,ആൽബിൻ വി ജോസ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles