ഫിന്‍ടെക് സ്ഥാപനും ഭാരത് പേയുടെ സഹസ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവര്‍ ‘തേര്‍ഡ് യുനികോണ്‍’ എന്ന് പുതിയ സംരംഭവുമായി. പുതിയ സംരംഭത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന തൊഴിലാളികള്‍ക്ക് മെഴ്‌സിഡെസ് കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കി.
മാര്‍ക്കറ്റില്‍ നിര്‍ണായകമാകുന്ന ബിസിനസ് ചെയ്യുന്നതാവും പുതിയ സ്ഥാപനമെന്ന് ഗ്രോവര്‍ പറയുന്നു. വളരെ വ്യത്യസ്തമായാവും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. പുതിയ സംരംഭത്തിന്റെ പ്രവര്‍ത്തനരീതി എന്താണെന്നത് വെളിപ്പെടുത്തിയിട്ടില്ല. അതിനെ ബില്യണ്‍ ഡോളര്‍ ക്വസ്റ്റ്യന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
50 ജീവനക്കാരാവും സ്ഥാപനത്തിലുണ്ടാവുക. അഞ്ച് വര്‍ഷം തികയ്ക്കുന്നവര്‍ക്ക് മെഴ്‌സിഡെസ് കാര്‍ നല്‍കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിന് പിന്നാലെ 2022 മാര്‍ച്ചിലാണ് അഷ്‌നീര്‍ ഗ്രോവര്‍ ഭാരത് പേയില്‍ നിന്ന് രാജിവെച്ചത്