Monday, January 27, 2025

Top 5 This Week

Related Posts

തെരുവ് നായ്ക്കളെ പിടികൂടി സംരക്ഷിക്കാൻ ആവശ്യ മായ സ്ഥലവും ഷെഡും ഇല്ലെന്ന് തൊടുപുഴ നഗരസഭ

തൊടുപുഴ: നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നഗരവാസികൾക്കും യാത്രക്കാർക്കും ഭീഷണിയാ യി മാറിയ തെരുവ് നായ്ക്കളെ പിടികൂടി സംരക്ഷിക്കാൻ ആവശ്യ മായ സ്ഥലവും ഷെഡും ഇല്ലെന്ന് നഗരസഭ.

നഗരത്തിൽ അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ടോം തോമസ് പൂച്ചാലിൽ നഗരസഭ ചെയർമാന് നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇത് പറയുന്നത്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാറക്കടവ് സ്ഥലത്ത് ഷെഡ് നിർമ്മിച്ച് തെരുവു നായകളുടെ വന്ധീകരണം, പുനരധിവാസം എന്നിങ്ങനെയുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിന് നഗരസഭ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായതിനാൽ നടപ്പിലാക്കാൻ സാധിച്ചില്ലെന്നും മറുപടിയിൽ പറയുന്നു.

എന്നാൽ തെരുവുനായ്ക്കൾക്കെതിരെ മുൻസിപാലിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസാർഹനീയമാണെന്നും വമ്പന്മാർ കൈയ്യേറിയ സർക്കാർ ഭൂമി തിരിച്ചു പിടിച്ച് നായ്ക്കൾക്ക് ഷെഡ് പണിയണമെന്നും അഡ്വ. ടോം തോമസ് പൂച്ചാലിൽ പറഞ്ഞു. നഗരത്തിൽ പല ഭാഗത്തും നുറു കണക്കിനു തെരുവ് നായ്ക്കളാണ് യാത്രക്കാർക്ക് ഭീഷണിയായി അലഞ്ഞു തിരിയുന്നത്.
നടന്നു പോകുന്ന ആളുകൾക്കു പി ന്നാലെ കുരച്ചു കൊണ്ട് പാഞ്ഞെത്തുക, വാഹനങ്ങൾക്ക് പിന്നാലെ കുരച്ചു കൊണ്ട് ഓടുക , ഇരുചക്ര വാഹനങ്ങൾക്ക് മുന്നിൽ ചാടി അപകടം ഉണ്ടാക്കുക തുടങ്ങിയവ പതിവാണെന്ന് നഗരവാ സികൾ പറയുന്നു. എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles