Thursday, January 9, 2025

Top 5 This Week

Related Posts

തൃക്കളത്തൂരിൽ കെ.എസ്.ആർ,ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ലയാറ്റൂർ തീർഥാടകനാണ് മരിച്ചത്

മൂവാറ്റുപുഴ : എം.സി.റോഡിൽ തൃക്കളത്തൂരിൽ കെ.എസ്.ആർ,ടി.സി ബസ് കാറുമായി കൂട്ടിയിടിച്ച് കാർ യാത്രികരിൽ ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണ്. മലയാറ്റൂർ തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏറ്റുമാനൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്
ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെ തൃക്കളത്തൂർ കാവും പടിക്കും സംഗമം കവലക്കും സമീപമാണ് അപകടമുണ്ടായത്.
പെരുമ്പാവൂർ ഭാഗത്തേക്കു പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്.

മൂവാറ്റുപുഴയിൽനിന്നു എത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കാർ പൂർണമായു തകർന്നു. നിയന്ത്രണംവിട്ട കാർ ബസ്സിലിടിക്കുകയായിരുന്നുവെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ പറഞ്ഞു. ബസ്സിലുണ്ടായിരുന്ന ഏതാനും പേർക്ക് നിസ്സാര പരിക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles