തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഓശാന പെരുന്നാൾ ആചരിച്ചു.
കൊല്ലം:യേശുക്രിസ്തുവിന്റെ യെരൂശലേമിലേക്കുള്ള രാജകീയ യാത്രയെ ജനം ഈന്തപ്പനകൾ ഏന്തിയും, വസ്ത്രങ്ങൾ വഴിയിൽ വിരിച്ചും ഹോശാന ആർപ്പുവിളികളോടെ സ്വീകരിച്ചതിന്റെ ഓർമ പുതുക്കി തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ ഓശാന പെരുന്നാൾ ആചരിച്ചു.ഞായറാഴ്ച രാവിലെ 6.45 ന് ശുശ്രൂഷകൾ ആരംഭിച്ചു. ഓശാനയുടെ പ്രദക്ഷിണവും കുരുത്തോല വാഴ്വിന്റെ ന്റെ ശുശ്രൂഷയും, വിശുദ്ധ കുർബാനയും നടത്തപ്പെട്ടു.
സമാധാനത്തിന്റെയും, രക്ഷയുടെയും, വിനയത്തിന്റെയും സന്ദേശമാണ് യെരൂശലേമിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ യാത്ര നമുക്ക് നൽകുന്ന സന്ദേശം എന്ന് മുഖ്യ കാർമികത്വം വഹിച്ച
വെരി. റവ.ജോൺ പണിക്കർ കോർ എപ്പിസ്കോപ്പ തന്റെ പ്രസംഗത്തിലൂടെ ഓർമിപ്പിച്ചു.
ഇടവക വികാരി ഫാദർ ജോൺ സ്ലീബാ മുഖത്തല സഹകാർമികത്വം വഹിച്ചു.കുരുത്തോലകൾ ഏന്തിയും, പൂക്കൾ വിതറിയും വിശ്വാസ സമൂഹം ശുശ്രൂഷകളിൽ സംബന്ധിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ ക്രിസ്തുവിന്റെ പീഡാനുഭവ ശുശ്രൂഷകൾ ദേവാലയത്തിൽ നടത്തപ്പെടും.