Wednesday, December 25, 2024

Top 5 This Week

Related Posts

തലേക്കുന്നിൽ ബഷീർ നിര്യാതനായി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ തലേക്കുന്നിൽ ബഷീർ (79) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വീട്ടിലായിരുന്നു അന്ത്യം. ഹൃദ്രോഗ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1977ൽ കഴക്കൂട്ടത്ത് നിന്നും നിയമസഭയിലെത്തി. ചിറയൻകീഴ് നിന്ന് രണ്ടു തവണ (1984, 1989) ലോക്‌സഭാംഗമായി. എ.കെ. ആൻറണിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി എം.എൽ.എ സ്ഥാനം രാജിവെച്ചു.

1945ൽ ആണ്്് ജനനം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, ലോ കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാർഥി കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി, ഡി.സി.സി അധ്യക്ഷൻ അടക്കം നിരവധി പദവികൾ വഹിച്ചു. 1972 മുതൽ 2015വരെ കെ.പി.സി.സി നിർവാഹക സമിതിയംഗമായിരുന്നു.

ചലച്ചിത്ര താരം പ്രേം നസീറിൻറെ സഹോദരിയും പരേതയുമായ സുഹ്‌റയാണ് ഭാര്യ. കബറടക്കം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles