Friday, December 27, 2024

Top 5 This Week

Related Posts

തലവടി ചുണ്ടൻ: മലർത്തൽ ചടങ്ങ് നടന്നു

എടത്വ: ആയിരകണക്കിന് ജലോത്സവ പ്രേമികളുടെ സാന്നിദ്ധ്യത്തിൽ വഞ്ചിപ്പാട്ടിനാലും ചെണ്ട മേളത്താലും ആർപ്പുവിളികളാലും മുഖരിതമായ അന്തരീക്ഷത്തിൽ തലവടിയിലെ വള്ളംകളി പ്രേമികളുടെ ചിരകാല അഭിലാഷമായ ‘തലവടി ചുണ്ടൻ’ കളിവള്ളത്തിൻ്റെ മലർത്തൽ ചടങ്ങ് സാബു നാരായണൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. നീരേറ്റുപ്പുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിൻ്റിന് സമീപത്തുളള മാലിപ്പുരയിൽ തലവടി ചുണ്ടൻ നിർമ്മാണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് തോമസ് കെ.തോമസ് എം.എൽ എ ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ശില്പി സാബു നാരായണൻ ആചാരിയെ ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ ട്രഷറാർ പി.ഡി രമേശ് കുമാർ എന്നിവർ ചേർന്ന് ആദരിച്ചു.

തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ, വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരി , റവ.ഫാദർ ഏബ്രഹാം തോമസ്, സമിതി വൈസ് പ്രസിഡൻറ് ജോജി ജെ. വയലപള്ളി ,അരുൺകുമാർ പുന്നശ്ശേരിൽ, ജനറൽ കൺവീനർ ഡോ.ജോൺസൺ വി.ഇടിക്കുള, റമദാ ഗ്രൂപ്പ് ചെയർമാൻ റെജി ചെറിയാൻ, ബിജു പാലത്തിങ്കൽ, പി.വി ഉത്തമൻ, സുനിൽ വഞ്ചിക്കൽ, പി.ആർ.വി. നായർ ,ബിനോയി മംഗലത്താടി, രജീഷ് കുമാർ, ജെറി മാമ്മൂട്ടിൽ ഓവർസീസ് കോർഡിനേറ്റർ ഷിക്കു അമ്പ്രയിൽ, സുഗുണൻ സി.ആർ എന്നിവർ പ്രസംഗിച്ചു.

ജലോത്സവ ദൃക്സാക്ഷി അവതാരകനും യുവമാധ്യമ പ്രവർത്തകനുമായ റിക്സൺ ഉമ്മൻ വർഗ്ഗീസിനെ ചടങ്ങിൽ ആദരിച്ചു.

ജലോത്സവ പ്രേമികളുടെയും തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ നടന്ന വിവിധ കലാ പരിപാടികൾ ഉത്സവ ഛായ പകർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles