തലവടി: തലവടി ചുണ്ടൻ വള്ളം നിർമ്മിക്കാൻ നാട്ടിലെത്തിയ തടിക്ക് എടത്വ ജംഗ്ഷനിൽ നിന്നും മാലിപ്പുരയിലേക്ക് വൻ വരവേൽപ് നല്കി. എടത്വ ജംഗ്ഷനിൽ നടന്ന ചടങ്ങ് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്തു.തലവടി ചുണ്ടൻ വള്ളസമിതി ജനറൽ കൺവീനർ അഡ്വ. സി.പി.സൈജേഷ് അദ്ധ്യക്ഷത വഹിച്ചു.എടത്വ സെന്റ് ജോർജ് ഫെറോനാ ചർച്ച് വികാരി റവ. ഫാദർ മാത്യൂ ചൂരവടി ,പനയനൂർകാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്‌മമശ്രീ ആനന്ദൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു , കെ.സി.സി ക്ലർജി കമ്മീഷൻ ചെയർമാൻ റവ.ഫാദർ ജോസ് കരിക്കം , കൺവീനർ ഡോ.ജോൺസൺ വി ഇടിക്കുള, വർക്കിങ് ചെയർമാൻ അരുൺ പുന്നശേരിൽ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂടൻ, സുരേഷ് പി.ഡി, വിൻസൻ പൊയ്യാലുമാലിൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
തുടർന്ന് വെട്ടുതോട്, കൊച്ചമ്മനം, ആനപ്രമ്പാൽ, വെള്ളകിണർ, പനയനാർകാവ് ക്ഷേത്രം,തലവടി, ചക്കുളത്ത്കാവ് എന്നീ ജംഗ്ഷനുകളിൽ വിവിധ ഇടവകളുടെയും ,കുടുംബശ്രീ,വിവിധ കലാകായിക സാംസ്‌കാരിക സംഘടനകളുടെയും, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, ഓട്ടോ-ടാക്‌സി യൂണിയൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഗംഭീരമായ സ്വീകരണം നല്കി. തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഇരുചക്രങ്ങളുടെയും വാഹനങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ നീരേറ്റുപുറം ജംഗ്ഷനിൽ എത്തിയ തടിക്ക് ഗജവീരൻ അഭിവാദ്യം അർപ്പിച്ചത് ഏവർക്കും കൗതകമായി.
നീരേറ്റുപുറം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ തലവടി ചുണ്ടൻ വള്ളസമിതി പ്രസിഡന്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു..തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഉദ്ഘാടനം ചെയ്തു. ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മേൽശാന്തി രജ്ഞിത്ത് ബി.നമ്പൂതിരി മണികുട്ടൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, വർക്കിംങ്ങ് ചെയർമാൻമാരായ ജോജി ജെ വയലപ്പള്ളി ,അജിത്ത്കുമാർ പിഷാരത്ത്, തങ്കച്ചൻ മാലിയിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മധു ഇണ്ടംതുരുത്ത്, ബിനോയി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
വെട്ടുതോട് ജംഗ്ഷനിൽ ആനപ്രമ്പാല്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ വികാരി ഫാ. ഷിബു ടോം വര്‍ഗീസ് ട്രസ്റ്റി തോമസ് ഈപ്പന്‍ ,സെക്രട്ടറി വര്‍ഗീസ് കോലത്തുപറമ്പില്‍ കമ്മറ്റി അംഗങ്ങള്‍ ജേക്കബ് മാമ്മന്‍ അമ്പ്രയില്‍ ,റെജി കോതപ്പുഴശേരില്‍ ,റിക്കു ജേക്കബ് ഏബ്രഹാം ,ലിജു വര്‍ഗീസ് , മോട്ടി കുരുവിള, ജസ്റ്റിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി .
ചുണ്ടൻ വള്ളശില്പി കോയിൽമുക്ക് സാബു നാരായണൻ ആചാരിക്ക് ട്രഷറാർ പി.ഡി.രമേശ് കുമാർ തടി കൈമാറി.