Thursday, December 26, 2024

Top 5 This Week

Related Posts

തലവടി ചുണ്ടൻ: നിർമ്മാണത്തിനുള്ള തടിക്ക് സ്വീകരണം നാളെ എടത്വയിൽ തുടക്കം

ളി കുത്ത് കർമ്മം 21ന്

തലവടി: ഒരു നാടിൻ്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. തലവടി ചുണ്ടൻ വള്ളം നിർമ്മിക്കാൻ നാളെ നാട്ടിലെത്തുന്ന തടിക്ക് എടത്വ ജംഗ്ഷനിൽ നിന്നും മാലിപ്പുരയിലേക്ക് തദ്ദേശവാസികളുടെയും വിവിധ കലാകായിക സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ ഗംഭീരമായ സ്വീകരണം നല്കും.

നാളെ രാവിലെ 9 മണിക്ക് എടത്വ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങ് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജ് ഉദ്ഘാടനം ചെയ്യും.തലവടി ചുണ്ടൻ വള്ളസമിതി ജനറൽ കൺവീനർ അഡ്വ. സി.പി.സൈജേഷ് അദ്ധ്യക്ഷത വഹിക്കും.എടത്വ പള്ളി വികാരി ഫാദർ മാത്യൂ ചൂരവടി ,പനയനൂർകാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ ആനന്ദൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

11 മണിക്ക് നീരേറ്റുപുറം ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ തലവടി ചുണ്ടൻ വള്ളസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അധ്യക്ഷത വഹിക്കും.തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ഉദ്ഘാടനം ചെയ്യും. ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം കാര്യദർശി ബ്രഹ്മമശ്രീ മണികുട്ടൻ നമ്പൂതിരി ,സമിതി രക്ഷാധികാരി ഫാദർ ഏബ്രഹാം തോമസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് ചുണ്ടൻ വള്ളശില്പി കോയിൽമുക്ക് സാബു നാരായണൻ ആചാരിക്ക് ട്രഷറാർ പി.ഡി.രമേശ് കുമാർ തടി കൈമാറും.

ഉളി കുത്ത് കർമ്മം 21ന് രാവിലെ 11 നും 11 .45നും മാലിപ്പുരയിൽ മദ്ധ്യേ നടക്കും.നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിൻ്റിൽ ഡോ.വർഗ്ഗീസ് മാത്യംവിൻ്റെ പുരയിടത്തിൽ മാലിപ്പുരയുടെ നിർമ്മാണം പൂർത്തിയായി.കുറുവിലങ്ങാട്ട് നിന്നും 120ൽ അധികം വർഷം പഴക്കമുള്ള തടിയാണ് തലവടി ചുണ്ടൻ വള്ളം നിർമ്മിക്കാൻ എത്തിക്കുന്നത്.

ബ്രഹ്മശ്രീ പട്ടമന ആനന്ദൻ നമ്പൂതിരി,ഫാദർ ഏബ്രഹാം തോമസ് (രക്ഷാധികാരികൾ ), കെ.ആർ ഗോപകുമാർ (പ്രസിഡൻറ്), ജോമോൻ ചക്കാലയിൽ (ജനറൽ സെക്രട്ടറി), പി.ഡി.രമേശ് കുമാർ (ട്രഷറാർ) അഡ്വ.സി.പി.സൈജേഷ് (ജനറൽ കൺവീനർ), ഡോ.ജോൺസൺ വി.ഇടിക്കുള (കൺവീനർ) , അജിത്ത് കുമാർ പിഷാരത്ത്, ജോജി ജെ വയലപ്പള്ളി, തങ്കച്ചൻ മാലിയിൽ , ജെറി മാമ്മുട്ടിൽ ,അരുൺ പുന്നശ്ശേരിൽ, വിൽസൻ പൊയ്യാലുമാലിൽ, ബിനോയി തോമസ് ,മധു ഇണ്ടംതുരുത്തിൽ, സുരേഷ് പി.ഡി( എക്സിക്യൂട്ടീവ് അംഗങ്ങൾ),ബൈജു കോതപുഴശ്ശേരിൽ, ഷിക്കു അമ്പ്രയിൽ, സജി മണക്ക് (എൻ.ആർ.ഐ കോ-ഓർഡിനേറ്റേഴ്സ് )എന്നിവരടങ്ങിയ കമ്മിറ്റികൾ പ്രവർത്തനങൾക്ക് നേതൃത്വം നല്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles