Thursday, December 26, 2024

Top 5 This Week

Related Posts

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ എ.എ.പി വിജയക്കൊടി പാറിച്ചു

ന്യൂഡൽഹി: ബിജെപിയെ ഞെട്ടിച്ച് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ എ.എ.പി. തുടർച്ചയായ 15 വർഷത്തെ ബി.ജെ.പി ഭരണം അട്ടിമറിച്ച് നിയമസഭക്കൊപ്പം ഡൽഹി മുനിസിപ്പൽ കോർപറേഷനിലും ആപ് വിജയക്കൊടി പാറിച്ചു. 250 അംഗ ഭരണസമിതിയി്ൽ 134 സീറ്റു നേടിയാണ് ചൂൽ വിപ്‌ളവം. ബി.ജെ.പി 103 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ കോൺഗ്രസ് ഒമ്പതു സീറ്റ് നേടി കൂടുതൽ മങ്ങി.

മൂന്ന് മുനിസിപ്പൽ കോർപറേഷനുകൾ ലയിപ്പിച്ച് ഒറ്റ കോർപറേഷൻ ആക്കിയതിനുശേഷം നടക്കുന്ന ആദ്യം തെരഞ്ഞെടുപ്പിലാണ് ബിജെപിയെ തറപറ്റിച്ചത്. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിനേക്കാൾ 90 സീറ്റുകൾ അധികം ആപ് നേടി.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് മുമ്പേ വിജയാഘോഷവുമായി പാർട്ടി ഓഫിസിന് മുന്നിൽ ഒത്തുകൂടിയ പ്രവർത്തകരെ ആപ് അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, രാജ്യസഭ എം.പി സഞ്ജയ് സിങ്, ഡൽഹി ഗതാഗതമന്ത്രി ഗോപാൽ റായ് തുടങ്ങിയ നേതാക്കൾ അഭിവാദ്യം ചെയ്തു.
ഏക സിവിൽ കോഡ്, പൗരത്വ ഭേദഗതി നിയമം, തുടങ്ങിയ ഭിന്നതയുടെ രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ടുവച്ചത്. അഴിമതി നിർമാർജനം, മാലിന്യമുക്ത നഗരം, സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനമാണ് എ.എ.പി ഉയർത്തിയത്. മോദി പ്രഭാവവും ദി്ല്ലി ജനത തള്ളിക്കളഞ്ഞു.

ഈസ്റ്റ് ഡൽഹി, നോർത്ത് ഡൽഹി എന്നീ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭേദഗതി ബിൽ 2022 പ്രകാരം ലയിപ്പിച്ച് ഒന്നാക്കിയത് ബിജെപി നഗരമാകെ ഒന്നിച്ചുകൈപ്പിടിയിലൊതുക്കാമെന്ന മോഹമായിരുന്നു.അതാണ് ദില്ലി ജനത ചൂലുകൊണ്ട് അടിച്ചുപുറത്താക്കിയത്. 2017 ലെ 30 സീറ്റിൽനിന്ന്്് കോൺഗ്രസ് ഒമ്പതിലേക്ക് ചുരുങ്ങി. 2017ലെ എംസിഡി തെരഞ്ഞെടുപ്പിൽ – ആകെയുള്ള 272 വാർഡുകളിൽ 181 എണ്ണം ബിജെപിയും എ.എ.പിക്ക് 48 സീറ്റുകളും ആണ് ലഭിച്ചത്. കേന്ദ്രവും, സംസ്ഥാനവും അധികാരം പങ്കിടുന്ന തലസ്ഥാന നഗരത്തിന്റെ ആധിപത്യം ബിജെപിക്കും എ.എ.പിക്കും അഭിമാന പ്രശ്‌നമായിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ മാത്രമാണ് എ.എ.പി തോല്പ്പിക്കുന്നതെന്ന ബിജെപി പ്രചാരണത്തിനും ഡൽഹി കോർപ്പറേഷൻ ഫലം തിരിച്ചടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles