Friday, December 27, 2024

Top 5 This Week

Related Posts

ട്വന്റി-ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആംആദ്മി പാര്‍ട്ടിയിലേക്കെന്ന് സൂചന

എഎപി ഡല്‍ഹി സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജനുവരി 26 മുതല്‍ 29 വരെയായിരുന്നു സന്ദര്‍ശനം. പുതിയ സംസ്ഥാന നേതൃത്വത്തെ കണ്ടെത്താനുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.സാബു എം ജേക്കബിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് എഎപിയിലെ ഭൂരിപക്ഷാഭിപ്രായമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ജനുവരി 23 ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം പിരിച്ചുവിട്ടിരുന്നു. ദേശീയ നേതൃത്വത്തിന്റെതാണ് നടപടി. പുതിയ നേതൃത്വത്തെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സന്ദീപ് പതക് അറിയിച്ചിരുന്നു.

ജനുവരി ആദ്യ പകുതുയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ആം ആദ്മി ഉന്നതതല യോഗത്തില്‍ കേരളത്തിലും ഒഡീഷയിലും നിയമസഭ,ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ സജീവമാകണമെന്ന് തീരുമാനിച്ചിരുന്നു.അതിനു മുന്‍പായി താഴെതട്ട് മുതല്‍ സംഘടനയെ പുനഃസംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.കൂടുതല്‍ യുവാക്കളെയും പിന്നോക്ക വിഭാഗങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ പുനസംഘടന നടപ്പാക്കാനായിരുന്നു പദ്ധതി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles