സിക്കിമിൽ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് 16 സൈനികർ പേർ മരിച്ച സംഭവത്തിൽ മലയാളി സൈനികനും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർക്കാവ് സ്വദേശി വൈശാഖ് (26) ആണ് മരിച്ചത്. നാലു വർഷമായി നാവിക് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. മരണം വിവരം കുടുംബത്തെയും ജില്ലാ ഭരണകൂടത്തെയും സൈന്യം ഔദ്യോഗികമായി അറിയിച്ചു.
മൂന്ന് ട്രക്കുകളിൽ ഒന്ന് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തിയെന്ന് സൈന്യം അറിയിച്ചു. ഇന്ത്യ- ചൈന അതിർത്തി നിയന്ത്രണ രേഖക്കു സമീപമാണ് അപകടം. നാലുപേർക്ക് പരിക്കേറ്റിരുന്നു,.
ട്രക്ക് അപകടം : മരിച്ചവരിൽ മലയാളി സൈനികനും
