രാഷ്ട്രീയത്തിലെ അപൂർവ സംഭവമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും, മുഖ്യമന്ത്രി എന്ന പദവിയിലിരിക്കെ ജയിൽ വാസവും. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനുമാത്രമായി പരമോന്നത കോടതി ഇടയ്ക്കാല ജാമ്യം അനുവദിച്ചതും പ്രത്യേകതയാണ്. ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടം ഞായറാഴ്ച ഇതാ വീണ്ടും ജയിലിലേക്ക് പോകുന്നു.
മാർച്ച് 21-നാണ് ഡൽഹിയിലെ മദ്യനയ അഴിമതിക്കേസുമായി കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത 50 ദിവ്‌സത്തിനു ശേഷം നീണ്ട വാദപ്രതിവാദങ്ങൽക്കുശേഷം സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് എന്നു തന്നെ വ്യക്തമാക്കിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്്്. ജൂൺ 2 ന് അകം കീഴടങ്ങണമെന്ന് ഉപാധിയും വച്ചു.

കെജ്രിവാൾ പുറത്തുവന്നത് എഎപിക്കും ഇന്ത്യ സഖ്യത്തിനു നൽകിയ ആവേശം ചെറുതായിരുന്നില്ല. ഇന്ത്യ സഖ്യത്തിന് ഡൽഹിയിലും, എഎപിക്ക് പഞ്ചാബിലും, മറ്റും കെജ്രിവാൾ നടത്തിയ പടയോട്ടം അക്ഷരാർഥത്തിൽ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതായിരുന്നു. പ്രധാന മന്ത്രിയുടെ പ്രായം ഉയർത്തി മുന്നോട്ടുവച്ച ആരോപണം ബിജെപിയെ പിടിച്ചുകുലുക്കി. അടുത്തത്്അമിത് ഷായെ പ്രധാന മന്ത്രിയാക്കുന്നതിനാണ് മോദിയുടെ നീക്കം, മോദി വീണ്ടും അധികാരത്തിൽ വന്നാൽ യോഗി ആദിത്യനാഥിനെ മാറ്റും എന്നിങ്ങനെ ആരോപിച്ച് ബിജെപിയെ ചൊടിപ്പിച്ചു. താൻ ജയിലിൽ പോകാതിരിക്കാൻ ഇന്ത്യ സഖ്യത്തിനെ വിജയിപ്പിക്കണമെന്ന അഭ്യർഥനയും വോട്ടറന്മാരുടെ മുന്നിൽവച്ചു. എഎപി രാജ്യസഭാ അംഗം സ്വാതി മലിവാളുമായി ബന്ധപ്പെട്ട കെജ്രിവാലിന്റെ പിഎയുടെ അറസ്റ്റ്്, വെല്ലുവിളിച്ച് ബിജെപി ആസ്ഥാനത്തേക്ക് കെജ്രിവാൾ നടത്തിയ മാർച്ച് സംഭവ ബഹുലമായ 22 ദിനങ്ങളാണ് കടന്നു പോയത്.

ശനിയാഴ്ച വൈകിട്ട് ഡൽഹിയിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ ആലോചന യോഗത്തിലും സംബന്ധിച്ചാണ് കെജ്രിവാൾ ജയിലിലേക്ക് മടങ്ങുന്നത്.
ഇതിനിടെ ജാമ്യം ഒരാഴ്ച കൂടി നീട്ടണണമെന്ന ഹർജിയുമായി സുപ്രിം കോടതി ഹർജി സ്വീകരിക്കാൻ തയ്യാറായില്ല. തുടര്ന്ന് ജാമ്യം തേടി വിചാരകോടതിയെ സമീപിച്ചു, കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ ജൂൺ അഞ്ചിലേക്ക് മാറ്റി. ഇതോടെയാണ് വീണ്ടും ജയിൽവാസം ഒഴിവാക്കാനാവാതെ വന്നത്.
കെജ്‌രിവാൾ വസ്തുതകൾ മറച്ചുവെക്കുകയും ആരോഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെറ്റായ പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ജാമ്യ അപേക്ഷ പരിഗണിക്കുന്ന അടുത്ത അഞ്ചാം തീയതി കെജ്രിവാളിനു നിർണായക ദിനമാണ്. രാജ്യം ആര്് ഭരിക്കണമെന്ന് നാലിന് വിധി വരും. വീണ്ടും ബിജെപി, വരുമോ, അതല്ല ഇന്ത്യ മുന്നണി അട്ടിമറി വിജയം കൈവരിക്കുമോയെന്ന് അന്ന് വ്യക്തമാകും. തിരഞ്ഞൈടുപ്പ് ഫലം എഎപിയുടെയും കെജ്രിവാളിന്റെയും കേസും ഭാവിയെയും എല്ലാം ബാധിക്കുന്നതാണ്.
