Friday, November 1, 2024

Top 5 This Week

Related Posts

ജോ ബൈഡന് എതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

ഔദ്യോഗിക രഹസ്യരേഖകള്‍ കൈകാര്യം ചെയ്തതില്‍ ജോ ബൈഡന് വീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക.വൈസ് പ്രസിഡന്റ് പദവിയിലിരിക്കെയാണ് വീഴ്ച തുടര്‍ന്ന് അറ്റോര്‍ണി ജനറലാണ് അന്വേഷണം നടത്തുക.

വീഴ്ച കണ്ടെത്തിയ ഉടന്‍ തന്നെ രേഖകള്‍ പുറത്തു പോകാതിരിക്കാന്‍ നടപടി സ്വീകരിച്ചെന്നും ബൈഡന്റെ പ്രസ് സെക്രട്ടറി വ്യക്തമാക്കി.ഇടക്കാല തെരഞ്ഞെടുപ്പ് നടന്ന നവംബറിലാണ് ബൈഡനെതിരായ ആരോപണം പുറത്തുവന്നത്.
ബൈഡന് വീഴ്ച പറ്റിയതിന്റെ തെളിവായി കൂടുതല്‍ ഫയലുകള്‍ പുറത്തുവന്നിട്ടുണ്ട്. യുക്രെയ്ന്‍ അടക്കമുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതിലാണ് ബൈഡന് പിഴവ് സംഭവിച്ചത്.

വിഷയം ഗൗരവമുള്ളതാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും കൈകാര്യം ചെയ്ത രഹസ്യ രേഖകള്‍ പദവി ഒഴിഞ്ഞ ശേഷം നാഷണല്‍ ആര്‍ക്കൈവ്‌സിന് കൈമാറണം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles