Friday, January 10, 2025

Top 5 This Week

Related Posts

ജീവ കാരുണ്യത്തിന്റെ തട്ടുകടയിലേക്കു ജനക്കൂട്ടമെത്തുന്നു

മൂവാറ്റുപുഴ : ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കൻഡറി ്‌സകൂളിലെ വിദ്യാർഥിനികളുടെ നേതൃത്വത്തിൽ ഒരുക്കിയ രാത്രി തട്ടുകടയിലും നൈറ്റ് ലൈഫിലേക്കും ഒന്നാം ദിവസം എത്തിയത്് നൂറുകണക്കിനു പേരാണ്. വിദ്യാർഥിനികൾ അവരുടെ വീടുകളിലടക്കം തയ്യാറാക്കി എത്തിച്ച വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളുടെ രുചിയറിയുക മാത്രമല്ല, കുട്ടികളുടെ നല്ല മനസ്സുകൾക്ക് പിന്തുണ അർപ്പിക്കാനുമാണ് ജനമെത്തിയത്. മാത്യുകുഴൽനാടൻ എംഎൽഎയുടെ നേതൃത്വം ഏറ്റെടുത്ത് ഗേൾസ് നൈറ്റ് ഔട്ട് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായുള്ള സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും.

പരിപാടിയിലേക്ക് അപ്രതീക്ഷിതമായി എത്തിയ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിയൻ വിദ്യാർഥിനികളുടെ സദുദ്യമത്തെ പ്രശംസിക്കുകയും തട്ടുകടയിലെത്തി ദോശ ചുട്ട്് പങ്കാളിയാകുകയും ചെയ്തത് സംഘാടകർക്ക് ആവേശം പകർന്നു. അനുപ് ജേക്കബ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭാ ചെയർമാൻ പി.പി.എൽദോസ്, യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തിമോസ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യമത നേതാക്കളും എത്തി. മൂവാറ്റുപുഴ നഗര സഭ, വുമൻൺസ് അസോസിയേഷൻ ഓഫ് മൂവാറ്റുപുഴതുടങ്ങിവരുടെ സഹകരണവും കുട്ടികൾക്ക് ഉണ്ട്്്. ജനത്തെ ആകർഷിക്കുന്നതിനു നൃത്തം, ഗാനം എല്ലാം കോർത്തിണക്കി കലാ സദ്യയുമൊരുക്കിയിട്ടുണ്ട്. വൈകിട്ട് 5.30 മുതൽ 10.30 വരെയാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച നഗരത്തിൽ ഫ്‌ളാഷ് മോബ്്. സുംബ ഡാൻസ്്്, മാരത്തണും സംഘടിപ്പിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles