Friday, December 27, 2024

Top 5 This Week

Related Posts

ജീവിതമാണ് ലഹരിയെന്ന് തിരിച്ചറിയുകഃഒ.ആർ കേളു എം.എൽ.എ

ദ്വാരകഃ ക്രിയാത്മകമായ സന്തോഷ വഴികൾ കണ്ടത്തി ജീവിതം തന്നെയാണ് ലഹരിയെന്ന് തിരിച്ചറിയാൻ പുതു തലമുറക്ക് സാധിക്കണമെന്ന് ഒ.ആർ കേളു എം.എൽ.എ അഭിപ്രായപ്പെട്ടു.
ജനപ്രതിനിധി എന്ന നിലക്ക്
ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
ക്ഷേമോത്സവത്തോടനുബന്ധിച്ചുള്ള ലഹരി വിരുദ്ധ കോൺക്ലേവ്
ദ്വാരക ഗുരുകുലം കോളേജിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ മായക്കാഴ്‌ചയിൽ വീഴാതെ യുവാക്കൾ
ജീവിതത്തിലെ താളവും ലയവും നിലനിർത്താൻ ശ്രമിക്കണമെന്നും എം.എൽ.എ പറഞ്ഞു.
ഗുരുകുലം പ്രിൻസിപ്പൽ
ഷാജൻ ജോസ് അധ്യക്ഷത വഹിച്ചു.
ജുനൈദ് കൈപ്പാണി ആമുഖ പ്രസംഗം നടത്തി.സിവിൽ എക്സൈസ് ഓഫീസർ
വജീഷ് കുമാർ വി.പി ലഹരി വിരുദ്ധ ക്ലാസ്സിന് നേതൃത്വം നൽകി.ഒ.എൻ അനിൽകുമാർ,അനിൽ അഗസ്റ്റിൻ,രേഷ്‌മ ബാബു,ജിസ ചാക്കോ,ജിജിന.ടി.ജെ,അമൽ ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles