Saturday, December 28, 2024

Top 5 This Week

Related Posts

ജീവിതം വഴിമുട്ടിയ അച്ചനും, മകളും കാരുണ്യമതികളുടെ സഹായം തേടുന്നു

മൂവാറ്റുപുഴ : ഒരു കാലത്ത് മൂവാറ്റുപുഴയിലെ പ്രശസ്തമായ ഓക്‌സ്‌ഫോഡ്, ക്രൈസ്റ്റ് കോളേജ്, കോ- ഓപ്പറേറ്റീവ് കോളേജ് എന്നിവടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന തൃക്കളത്തൂർ കാവുംപടി ജ്യോതിസ്സ് നിവാസിൽ ഗിരിജ വല്ലഭമേനോനും (86), ഏക മകൾ ജ്യോതി മേനോനും (ദീപ-52) കാരുണ്യമതികളുടെ സഹായം തേടുന്നു.

ഹൃദയ സംബന്ധമായ ഗുരുതരമായ രോഗബാധിതനാണ് ഗിരിജ വല്ലഭമേനോൻ, മകൾ ദീപ ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്ത മ്യൂട്ടോണിക് ഡിസ്‌ട്രോഫി ( ‘Myotonic Distrophy’ ) ബാധിച്ച് 30 വർഷമായി ദുരിതത്തിലാണ്. ഗിരിജ വല്ലഭമേനോന്റെ ഭാര്യ അംബിക ദേവി മൂവാറ്റുപുഴ മോഡൽ എച്ച്.എസ്.എസ് അധ്യാപികയായിരുന്നു. ഇതേ രോഗം ബാധിച്ച് വർഷങ്ങൾ കിടപ്പിലാവുകയും 2006 ൽ മരണപ്പെടുകയും ചെയ്തു.

ഭാര്യയുടെയും ഏക മകളുടെയും രോഗവും പതിറ്റാണ്ടുകൾ നീണ്ട ചികിത്സയും സാമ്പത്തികമായ വലിയ ബാധ്യതയിലായിരുന്നു കുടുംബം. ഇതിനിടയിലാണ് മാനസികമായി തളർന്ന ഗിരിജ വല്ലഭ മേനോനും ഹൃദ്രോഗിയായി മാറിയത്. ഹൃദയ ശസ്ത്രക്രിയപോലും സാധ്യമല്ലാത്ത വിധം നാല് ബ്‌ളോക്കുകളാണ് ബാധിച്ചിരിക്കുന്നത്. ഭാര്യക്കും പിന്നീട് മകൾക്കും രോഗം ബാധിച്ചു കിടപ്പായതോടെ കുടുംബ സമേതം ആത്മഹത്യക്കുറിച്ച് ഭാര്യയോട് സമ്മതം വാങ്ങുകയും, ഇക്കാര്യം മകളോട് പറയാൻ ആലോചിച്ച് നടക്കവെയാണ് കടുത്ത ഹൃദ്രോഗം ആദ്യം ഉണ്ടായതെന്ന ദു: ഖ സത്യവും ഗിരിജ വല്ലഭ മേനോൻ ഓർമിക്കുന്നു. മനസ്സിൽ പലപ്പോഴും തോന്നാറുണ്ടെങ്കിലും ആത്മഹത്യ പാപമാണെന്ന ചിന്തമൂലം കടുംകൈക്ക് മുതിർന്നിട്ടില്ലെന്നും നിറഞ്ഞ കണ്ണുകളോടെ പറയുന്നു. ഇക്കാലത്ത് മൂവാറ്റുപുഴ കാവും പടിയിലായിരുന്നു താമസം. കടം വന്നതോടെ ഇവിടത്തെ വീട് വിലപന നടത്തിയാണ് തൃക്കളത്തൂർ ക്ഷേത്രത്തിനു സമീപത്തേക്കു താമസം മാറിയത്.

28-ാം വയസ്സിൽ വിവാഹിതയയായിരുന്ന ദീപ രോഗ ലക്ഷണം പ്രകടമായതോടെ വിവാഹ മോചനം തേടുകയായിരുന്നു. പേശിബലക്കുറവും പ്രതിരോധ ശേഷിയില്ലായ്മയും ബാധിച്ച മകളെ പൂർണമായും പരിചരിക്കുന്നത് പിതാവാണ്. വർഷങ്ങൾ നീണ്ട ചിലവേറിയ ചികിത്സയിലൂടെ ഇന്നു നിത്യ വൃത്തിക്കുപോലും സാധിക്കാതെ വലയുകയാണ് അച്ഛനും മകളും. നേരത്തെ ഭാര്യയുടെയും തുടർന്നു മകളുടെയും ചികിത്സക്കായി സഹകരണ ബാങ്കിൽ സ്ഥലം പണയപ്പെടുത്തി 35 ലക്ഷത്തോലം രൂപ വായ്പയെടുത്തത് ഇപ്പോൾ കുടിശ്ശികയായി വീടും സ്്്ഥലവും ജപ്തി ഭീഷണിയിലാണ്. സ്ഥലം ജപ്തി ചെയ്യപ്പെട്ടാൽ ഇവരുടെ കിടപ്പാടവും നഷ്ടപ്പെടും. കടുത്ത ഹൃദ്രോഗത്തിനു ദിനം പ്രതി 17 ഓളം ഗുളിക വേണം. മകൾക്കു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്ന മരുന്നു വാങ്ങാനും പണമില്ല. മാസം പതിനായിരം രൂപ മരുന്നിനു മാത്രം വേണമെന്നാണ് പറയുന്നത്. നിത്യചെലവിനു വേറെയും പണം വേണം.

ഒരു കാലത്ത് ആയിരകണക്കിനു വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകന്റെ ഇന്നത്തെ ദുരവസ്ഥ ആരെയും ദുഖിപ്പിക്കുന്നതാണ്.
50 കൊല്ലത്തിലേറെ് മൂവാറ്റുപുഴയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഇന്നു കാരൂണ്യമതികളുടെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സാമ്പത്തിക സഹായം തേടുന്നത്. സഹായം സ്വീകരിക്കുന്നതിനായി എസ്ബിഐ മൂവാറ്റുപുഴ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്്്.

സഹായിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരം

GIRIJAVALLABHA MENON SB A/c. No. 31001282799
STATE BANK OF INIDA ARAMANA COMPLEX BRANCH MUVATTUPUZHA.
IFSC : SBIN 0008652

G PAY : 8589822002
Mobile : 8589822002

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles