Friday, December 27, 2024

Top 5 This Week

Related Posts

ജാവ ദ്വീപിൽ ഭൂചലനം : മരണം 162

ഇന്തോനീഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ മരണ സംഘ്യ 162 ആയി. എഴുന്നൂറിലധികം പേർക്ക് പരുക്കേറ്റു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒട്ടേറെ കെട്ടിങ്ങൾ തകർന്നു. പതിനായിരത്തിലധികം പേർ ഭവനരഹിതരായി. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്തോനീഷ്യയിലെ ഏറ്റവും വലി ദ്വീപായ ജാവയുടെ പടിഞ്ഞാറൻ മേഖലയിലെ സിയാൻജുർ നഗരത്തിലാണ് ഭൂചലനമുണ്ടായത്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടക്കം ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്.

മണ്ണിടിച്ചിൽ കാരണം പലയിടത്തേക്കും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല. കൂടുതൽ ആരോഗ്യപ്രവർത്തകരും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. നൂറു കിലോമീറ്റർ അകലെയുള്ള ജക്കാർത്തയിലും പ്രകമ്പനം അനുഭവപ്പെട്ടു. തുടർന്ന് വലിയ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റ്ിപ്പോർട്ട് ചെയ്യുന്നു. മരണ സംഖ്യയും പരിക്കേറ്റവരുടെ സംഖ്യ ഉയർന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles