തൊടുപുഴ: ജല്‍ ജീവന്‍ പദ്ധതിയുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്തില്‍ വച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കി കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.ഇടവെട്ടി പഞ്ചായത്തില്‍ വച്ച് സംഘടിപ്പിച്ച പ്രോഗ്രാമില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷീല നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണവബോധം കുട്ടികളിലേക്കും നാട്ടുകാരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.തുടര്‍ന്ന് നടന്ന രചന മത്സരങ്ങളില്‍ നാല് ഒന്നാം സ്ഥാനങ്ങളും മൂന്ന് രണ്ടാം സ്ഥാനങ്ങളും നേടികാതറിന്‍ കെ ജയ്‌സണ്‍,എലിസബത്ത് സാജു,അല്‍ഫോന്‍സാ ഫിലോ ഷിജു,സനീഷ സാബു,പാര്‍വതി സിനോജ്,കാതറിന്‍ സാജു,ജോയല്‍ സജി,തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ സംഘമാണ് വിജയം കരസ്ഥമാക്കിയത്
Top 5 This Week
Related Posts
ജല്‍ജീവന്‍ മിഷന്‍ മത്സരങ്ങളില്‍ കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ജേതാക്കള്‍
