Saturday, December 28, 2024

Top 5 This Week

Related Posts

ജപ്തി വിവാദം : മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ രാജിവച്ചു

മുവാറ്റുപുഴ: കോളിളക്കമുണ്ടാക്കിയ പായിപ്രയിലെ ജപ്തി വിവാദം അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ് സ്ഥാനം രാജിവെച്ച് ഗോപി കോട്ടമുറിക്കൽ. പാർട്ടി നിർദേശ പ്രകാരമാണ് രാജി. ഇതോടൊപ്പം ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഡെപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവരെയാണ്് സസ്‌പെൻഡ് ചെയ്തത്.

സാഹചര്യം മനസ്സിലാക്കാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇറക്കിവിട്ടുകൊണ്ട് പായിപ്ര കോളനിയിൽ വലിയ പറമ്പിൽ അജേഷിന്റ വീട് ജപ്തിചെയ്തതാണ് വിവാദമായത്. നടപടിയെ ബാങ്ക് ചെയർമാനടക്കം ആദ്യം ന്യായീകരിച്ചെങ്കിലും പിന്നീട് പാർട്ടി പ്രശ്‌നത്തിൽ ബാങ്ക് നടപടിക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. സഹകരണ വകുപ്പ് മന്ത്രി നടപടിയെ തള്ളിപ്പറയും അന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തു. നേരത്തെ ബാങ്ക് സിഇഒ ജോസ് കെ.പീറ്റർ രാജിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles