Thursday, December 26, 2024

Top 5 This Week

Related Posts

ജനാധിപത്യത്തിന്റെ മരണമണി; രാജ്യത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്ത്

പ്രതിപക്ഷത്തെ ഏറ്റവും ശക്തനായ നേതാവാണ് രാഹുൽ ഗാന്ധി. പ്രധാന മന്ത്രിക്കും ബിജെപിക്കുമെതിരെ പോരാട്ടത്തിന്റെ മുന്നിൽനിലക്കുന്ന രാഹുൽഗാന്ധിക്കെതിരെയുളള നീക്കം വിജയിച്ചാൽ അത് നാളെ പ്രതിപക്ഷ പ്രവർത്തനത്തെയാകെ പ്രതികൂലമായി ബാധിക്കും. ഈ തിരിച്ചറിവാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രത്യക്ഷത്തിൽതന്നെ രംഗത്തിറങ്ങാൻ ബിജെപി ഇതര മതേതര പാർട്ടി നേതാക്കളെ പ്രേരിപ്പിച്ചത്. ഇന്നു രാഹുൽ ഗാന്ധി, നാളെ ആരുമാകാം.

‘രാഹുലിനെതിരായ നടപടി ജനാധിപത്യത്തിന്റെ മരണമണിയാണ്. ജനാധിപത്യം എന്ന വാക്കു പറയാൻപോലും ബിജെപിക്ക് അർഹതയില്ല.’ എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രതികരിച്ചത്.

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമർച്ച ചെയ്യുന്നതു ഫാഷിസ്റ്റ് രീതിയാണ്. ഇതു ജനാധിപത്യ സമൂഹത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

‘ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിലെടുക്കുമ്പോൾ, പ്രസംഗത്തിന്റെ പേരിൽ പ്രതിപക്ഷനേതാക്കൾ അയോഗ്യരാക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അധഃപതനമാണു കാണുന്നതെന്ന്് എന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരിച്ചത്.
ഡൽഹി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത് ‘ഇതു കോൺഗ്രസിന്റെ മാത്രം പോരാട്ടമല്ല, ഏകാധിപതിയിൽനിന്നു രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ്.’ അരവിന്ദ് കേജ്‌രിവാൾ
‘പ്രതിപക്ഷനേതാക്കളെ അയോഗ്യരാക്കാൻ അപകീർത്തി കേസുകൾ ബിജെപി ഉപയോഗിക്കുന്നത് അപലപനീയമാണ്. ഇത്തരം ഏകാധിപത്യ ആക്രമണങ്ങളെ ചെറുത്തു തോൽപിക്കണമെന്ന് സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ജനാധിപത്യമൂല്യം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles