Wednesday, December 25, 2024

Top 5 This Week

Related Posts

ജനങ്ങളിൽ നിന്ന് ഈ പിഴ കൊടുക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നു വി.ഡി. സതീശൻ

കൊച്ചി : നഗരസഭയ്ക്ക് 100 കോടി പിഴ ചുമത്തിയ ഹരിത ട്രിബ്യൂണലിന്റെ വിധി സർക്കാരിനും നഗരസഭയ്ക്കുമേറ്റ തിരിച്ചടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ടല്ല പിഴ അടക്കേണ്ടതെന്നും
സാധാരണക്കാരായ ജനങ്ങളിൽ നിന്ന് ഈ പിഴ കൊടുക്കാൻ ഞങ്ങൾ സമ്മതിക്കില്ല. തീപ്പിടുത്തത്തിന് വഴിവെച്ച ഉത്തരവാദികളിൽ നിന്ന് പിഴ ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പിചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും കലിയടങ്ങാതെ സിപിഎം വീണ്ടും രമയ്ക്കു നേരെ ആക്രോശിക്കുകയാണ്. രമയെ സഹോദരിയെ പോലെ സംരക്ഷിക്കുമെന്നും ഒരാളും അവരുടെ മീതെ കുതിര കയറാൻ വരേണ്ട എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles