Monday, January 27, 2025

Top 5 This Week

Related Posts

ജനം അംഗീകരിക്കുമെന്ന് പൂർണ വിശ്വാസം : ഉമ തോമസ്

ഉമ തോമസ് വോട്ട് ചെയ്യുന്നതിനു ബൂത്തിലെത്തി ക്യൂ നില്ക്കുന്നു
വോട്ട് രേഖപ്പെടുത്തിയ ശേഷം മക്കളും മരുമകളും ഒന്നിച്ച് ബുത്തിനു മുമ്പിൽ

ജനം അംഗീകരിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നു ഉമ തോമസ്. പി.ടി. യുടെ ആത്മാവ് ഒപ്പമുണ്ട്. പ്രകൃതി പോലൂം അനുകൂലമാണ്. കലൂർ പള്ളിയിൽ പ്രാർഥനക്കുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. എന്നത്തെയും പോലെ പി.ടിയുടെ അടുത്തുപോയാണ് ആദ്യം പ്രാർഥിച്ചതെന്നും നല്ലതുവരട്ടെയെന്നുമാണ് പ്രാർഥിച്ചതെന്നും ഉമ തോമസ്.

ജനങ്ങളുടെ അംഗീകാരം ഉണ്ടാകണം. അപ്പയ്ക്കു വേണ്ടിയാണ് ഞാൻ നിൽക്കുന്നത്. അതിൻറെ പൂർത്തീകരണത്തിനായി അപ്പയുടെ എല്ലാം സഹായവും വേണമെന്നും പ്രാർഥിച്ചതായി ഉമ പറഞ്ഞു. പാലാരി വട്ടം ക്ഷേത്രത്തിലും പ്രാർഥന നടത്തി.
തുടർന്ന് പൈപ്പ് ലൈൻ ജംഗ്ഷനിൽ ബൂത്ത് 50 ൽ എത്തി വോട്ട് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles