Friday, December 27, 2024

Top 5 This Week

Related Posts

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പരിശോധന; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വന്നേക്കും

ചേര്‍ത്തല: താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി പരിശോധന നടത്തി. ജനനീ സുരക്ഷാ യോജന ആനുകൂല്യ വിതരണം സംബന്ധിച്ച വീഴ്ചകളുടെയും 58 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡയറക്ടറുടെ സന്ദര്‍ശനം. ജനനി സുരക്ഷ യോജനയുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ച ഡയറക്ടര്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു.


ആശുപത്രിയിലെ മുഴുവന്‍ സംവിധാനങ്ങളും വകുപ്പുകളും പരിശോധിച്ചതിനുശേഷം കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേവാര്‍ഡ് കോംപ്ലക്സിലേക്ക് മാറ്റിയ ലാബ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കണം. ലാബിനായി കെഎച്ച്‌ആര്‍ഡബ്ലിയുഎസ് കെട്ടിടം വിട്ടുതന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിച്ചു. ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം കോവിഡ് പൂര്‍വ്വകാലത്തേക്ക് എത്തിയിട്ടില്ലെന്നും കൂടുതല്‍ കാര്യക്ഷമായ പ്രവര്‍ത്തനം ഉണ്ടാവുന്നതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ഡയറക്ടറുടെ സന്ദര്‍ശനത്തിന്റെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നതിന് ആശുപത്രിയിലെ എല്ലാ വകുപ്പുകളുടെയും സംയുക്ത യോഗം വിളിക്കുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles