Monday, January 27, 2025

Top 5 This Week

Related Posts

ചെരുപ്പ് ധരിക്കാത്ത അപ്പായിയുടെ ജീവിത യാത്ര

കോതമംഗലം : അപ്പായി എന്ന മുളവീർ തച്ചിളാമറ്റം റ്റി വി ഏലിയാസിന് 6ം വയസ്സായി. കോതമംഗലം പുതുപ്പാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ അപ്പായി 40 കൊല്ലമായി ചെരുപ്പ് ധരിക്കാതെയാണ് തന്റെ ജീവിത യാത്ര. കുട്ടിക്കാലത്ത് ചെരിപ്പു ധരിച്ചിരുന്നതായി അപ്പായി പറഞ്ഞു. തുടർന്ന് ചെരിപ്പു ഉപേക്ഷിക്കുകയായിരുന്നു. തന്റെ വിവാഹ നാളിൽ മാത്രം എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ചെരിപ്പു ധരിച്ചു. ചെരിപ്പ്, വാച്ച്, മോതിരം തുടങ്ങിയവയൊന്നും അപ്പായി ധരിക്കാറില്ല. ചുട്ടുപൊള്ളുന്ന വെയിലിൽ തിളച്ചു നിൽക്കുന്ന ടാർ റോഡിൽ നഗ്‌ന പാദനായി അപ്പായി നടന്നു നീങ്ങും. തണുപ്പും ചൂടും അപ്പായിയുടെ കാലുകളിൽ ഏൽക്കുന്നതിൽ ഒരു ബുദ്ധിമുട്ടും തോന്നിച്ചിട്ടില്ല. പുലർച്ചെ 5 മണിയോടെ കുറെദൂരം നഗ്‌ന പാദനായി നടക്കുക പതിവാക്കിയിട്ടുണ്ട്. കാര്യമായ അസുഖങ്ങൾ ഒന്നും 60 കാരനായ അപ്പായിക്കില്ല. ചെരിപ്പ് ഇടാതെ നടക്കുന്നതു കൊണ്ടുള്ള ശാസ്ത്രീയ ഗുണ വശങ്ങളെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും എന്നാൽ മണ്ണിൽ പതിവായി
കാൽ അമർത്തി നടക്കുബോൾ ശരീരത്തിനു പ്രത്യേക ഊർജം അനുഭപ്പെടുന്നുണ്ടെന്നും അപ്പായി പറയുന്നു. വീട്ടുപേരായ തച്ചിളാമറ്റത്തിൽ എന്നാണ് തന്റെ ഉപജീവനമാർഗ്മായ ഓട്ടോറിക്ഷക്കും പേരിട്ടിരിക്കുന്നത്.

തച്ചിളാമറ്റം എന്ന ഓട്ടോ റിക്ഷയിൽ യാത്ര ചെയ്യുന്നവരിൽ അപൂർവം ചിലർ മാത്രമാണ് കാലിൽ ചെരിപ്പിടാത്തത് ശ്രദ്ധിക്കാറുള്ളുവെന്നും കാരണം ചോദിക്കാറുള്ളുവെന്നും അപ്പായി പറഞ്ഞു. ഇങ്ങനെ ഒരു ശീലമായി അങ്ങനെ തുടരുന്നുവെന്ന മറുപടി മാത്രമാണ് അപ്പായി നൽകാറുള്ളൂ. നടക്കുബോൾ ശരീരത്തിനാകെ ബലം നൽകാൻ സഹായിക്കുന്ന പേശികളുടെ സ്വതന്ത്രമായ ചലനത്തിന് ചെരുപ്പിടാത്ത കാലുകൾക്ക് കഴിയുമെന്ന് പ്രകൃതി സ്‌നേഹികളുടെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മണ്ണിനെയും ജീവജാലങ്ങളെയും സ്‌നേഹിക്കുക, പ്രകൃതിയോട് ചേർന്നു നിൽക്കാൻ ശ്രദ്ധിക്കുകയെന്നത് ഓരോരുത്തരും കടമയായി കരുതണമെന്നാണ് അപ്പായിയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles