Saturday, January 4, 2025

Top 5 This Week

Related Posts

ചൂടേറിയതോടെ തൊടുപുഴയില്‍ പഴ വിപണി സജീവമായി

വേനല്‍ കനത്ത് ചൂടേറിയതോടെ നാടെങ്ങും പഴ വിപണി സജീവമായി. ഓറഞ്ച്, മുന്തിരി, ആപ്പിള്‍, തണ്ണിമത്തന്‍, മാതളനാരങ്ങ തുടങ്ങി എല്ലാവിധ പഴവര്‍ഗങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ആപ്പിള്‍, മുന്തിരി തുടങ്ങിയവക്ക് നൂറ്റിനാല്‍പ്പതും മാതള നാരങ്ങക്ക് നൂറ്ററുപതുമാണ് പലയിടങ്ങളിലും വില്‍പ്പന വില. മാതള നാരങ്ങക്കാണ് നിലവില്‍ ഉയര്‍ന്ന വില. പോയവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിപണിയില്‍ പഴവര്‍ഗങ്ങള്‍ക്ക് ഒരല്‍പ്പം വില വര്‍ധനവുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.

താഴ്ന്ന് നിന്നിരുന്ന ഏത്തപ്പഴത്തിന്റെ വിലയിലും വര്‍ധനവുണ്ടായി തുടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്റെ വില്‍പ്പന കൂടുതല്‍ സജീവമായി. മഴക്കാലങ്ങളില്‍ പൊതുവെ പഴവിപണിയില്‍ വില്‍പ്പന കുറവാണ്. വേനല്‍ കനക്കുന്നതോടെ പഴവര്‍ഗങ്ങള്‍ക്കാവശ്യക്കാര്‍ ഏറുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വിപണി സജീവമായി വരുമാനം ലഭിക്കുന്ന കാലയളവില്‍ കോവിഡ് വ്യാപനം വീണ്ടും പ്രതിസന്ധി ഉയര്‍ത്തുമോയെന്ന ആശങ്ക ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്ക് വച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles