Thursday, December 26, 2024

Top 5 This Week

Related Posts

ചുമട്ടുതൊഴിലാളികളോടുള്ളഅവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധർണാ സമരം

തൊടുപുഴ: പിണറായി സർക്കാരിന്റെ ചുമട്ട്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ചുമട്ട്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കണമെന്നും കാലോചിതമായ ആനുകൂല്യ വർദ്ധനവ് നടപ്പാക്കണമെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു ആവശ്യപെട്ടു.

ഇടുക്കി ജില്ലയിൽ തടിപണി രംഗത്തും മറ്റ് കയറ്റിറക്ക് രംഗത്തും പണിയെടുക്കുന്ന ആയിരക്കണക്കിന് ചുമട്ട്തൊഴിലാളികളെ ക്ഷേമനിധി ബോർഡിൻ അംഗത്വം നൽകാത്ത സർക്കാരിന്റെ നടപടി കടുത്ത തൊഴിലാളിവിരുദ്ധ നടപടിയാണന്നും അദ്ദേഹം പറഞ്ഞു . ചുമട്ട്തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപി മാത്യു .

ഫെഡറേഷൻ ജില്ല പ്രസിഡന്റ് ഡി കുമാർ അദ്ധൃക്ഷത വഹിച്ചു.ഐ എൻ ടി യു സി ജില്ല പ്രസിഡന്റ് കെ വി ജോർജ് കരിമറ്റം മുഖ്യ പ്രഭാഷണം നടത്തി . ജ്യോതിഷ് കുമാർ മലയാലപ്പുഴ, ജോൺ നെടിയപാല , എൻ ഐ ബെന്നി ,കെ പി റോയി , ജോയി മൈലാടി ,ജാഫർ ഖാൻ മുഹമ്മദ് , ഷാഹുൽ ഹമീദ്, റ്റി കെ നാസർ ,ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിന് ഡി രാധാകൃഷ്ണൻ, എൻ ഈ സലിം , പി പി ജോസ് ,അഷറഫ് ഇടവെട്ടി , സുബാഷ് , ഷാജി തട്ടക്കുഴ തുടങ്ങിയർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles