Saturday, January 4, 2025

Top 5 This Week

Related Posts

ഗ്യാൻവാപി പള്ളിയിൽ മുസ്ലിംകളുടെ ആരാധന തടയരുത് : കീഴ്‌കോടതി വിധി ഭാഗികമായി സ്‌റ്റേ ചെയ്ത് സുപ്രിം കോടതി

ഗ്യാൻവാപി പള്ളിയിൽ മുസ്്‌ലിംകളുടെ പ്രാർഥനയ്ക്ക് യാതൊരു തടസ്സവും പാടില്ലെന്നു സുപ്രിംകോടതി. കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗം സംരക്ഷിക്കണം എന്നതൊഴിച്ച്് കീഴ്‌ക്കോടതി ഉത്തരവ് സുപ്രിം കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. 20 പേരിൽ കൂടുതൽ നിസ്‌കാരത്തിന് വരരുത് എന്നതുൾപ്പെടെയുള്ള ഉത്തരവാണ് സ്റ്റേ ചെയ്തത്. നിസ്‌കരിക്കാൻ എത്തുന്നവർക്ക് വുളു ചെയ്യാനുള്ള സാഹചര്യവും ഉണ്ടാവും. മുസ്ലിംകളുടെ ആരാധനാ കർമങ്ങൾക്ക് ഒരു നിയന്ത്രണവുമുണ്ടാകാൻ പാടില്ലെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്

വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. കേസിൽ ഹിന്ദുസേനയ്ക്ക് നോട്ടീസ് അയച്ച കോടതി എവിടെയാണ് ശിവലിംഗം കണ്ടെത്തിയത് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രാദേശിക കോടതി ഉത്തരവിട്ട വീഡിയോഗ്രഫി സർവേയ്ക്കെതിരെ അഞ്ജുമാൻ ഇൻതിസാമിയ്യ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി സമർപ്പിച്ച ഹരജിയാണ് സുപ്രിംകോടതി ഇന്നു പരിഗണിച്ചത്. 1991ലെ ആരാധനാലയ നിയമങ്ങൾക്ക് എതിരാണ് സർവേ എന്നാണ് കമ്മിറ്റി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അപ്പീൽ തള്ളണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനാ പ്രസിഡണ്ടും ഹരജി സമർപ്പിച്ചിരുന്നു. വാരാണസി കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

പള്ളിയുടെ ഭാഗം സീൽ ചെയ്യാനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്ന് മസ്ജിദ് കമ്മിറ്റിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹുഫേസ അഹ്‌മദി പറഞ്ഞു. ‘പരിശോധനയ്ക്ക് ശേഷം കെട്ടിടത്തിൽ ശിവലിംഗം കണ്ടെത്തിയെന്ന ഹർജി ഫയൽ ചെയ്യപ്പെട്ടു. ദൗർഭാഗ്യവശാൽ ഹരജി കോടതി അംഗീകരിച്ചു. പ്രദേശം സീൽ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ആരാധനാലയങ്ങളുടെ തനതുസ്വഭാവം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന നിയമം പാലിക്കപ്പെട്ടില്ല. ഉത്തരവ് സ്റ്റേ ചെയ്യണം. ഉത്തരവുകളെല്ലാം പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി നിയോഗിച്ച സർവേ കമ്മിഷണർ റിപ്പോർട്ട് സമർപ്പിക്കാതിരിക്കെ ശിവലിംഗം കണ്ടു എന്ന് പറഞ്ഞ് ഹർജി സമർപ്പിക്കപ്പെടുകയും കോടതി ഈ വാദം കേട്ട് ഈ ഭാഗം സീൽ ചെയ്യാൻ ഉത്തരവിട്ടു. നിയമപരമല്ലാത്ത നിരവധി ഉത്തരവുകളാണ് ഉണ്ടായത്.’ – എന്ന്് വാദിഭാഗം അഭിഭാഷകൻ വാദിച്ചു.

എതിർകക്ഷികളുടെ അഭിഭാഷകൻ ഹരി ശങ്കർ ജയിൻ ഹാജരായില്ല. എതിർ അഭിഭാഷകൻ എവിടെ എന്ന ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ചോദ്യത്തിന്, അദ്ദേഹം ഹൃദയാഘാതമുണ്ടായി ആശുപത്രിയിലാണ് എന്നായിരുന്നു് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles