Wednesday, December 25, 2024

Top 5 This Week

Related Posts

ഗുലാം നബി ആസാദ് രാഷ്ട്രീയം വിട്ട് ജനങ്ങളിലേക്ക്

ന്യൂഡൽഹി: കോൺഗ്രസ്സിന്റെ ന്യൂനപക്ഷ മുഖമായിരുന്ന ഗുലാംനബി ആസാദ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി സൂചന നൽകി. സാമൂഹിക സേവനത്തിൽ കൂടുതൽ സജീവമായി ഇടപെടാൻ ആഗ്രഹമുണ്ടെന്നും പ്രയാസകരമായ ഘട്ടത്തിൽ സിവിൽ സമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു-കശ്മീരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗുലാം നബി.

ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു.നമ്മൾ മനുഷ്യരാണോ എന്ന് ചിലപ്പോൾ സംശയിക്കേണ്ട തരത്തിൽ രാജ്യത്തെ സാഹചര്യങ്ങൾ മാറി മറിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഒട്ടുമിക്ക തിന്മകൾക്കും ഉത്തരവാദികൾ രാഷ്ട്രീയ പാർട്ടികൾ ആയതിനാൽ അവർക്ക് മാറ്റം കൊണ്ടുവരാനാകുമെന്നതിൽ സംശയമുണ്ട്. രാഷ്ട്രീയ പാർട്ടികൾ മതത്തിൻറേയോ രാഷ്ട്രീയത്തിൻറെയോ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കും. നമ്മൾ ആദ്യം മനുഷ്യനാണ് ആവേണ്ടത്. പിന്നെയാണ് ഹിന്ദുവോ, മുസ്‌ലിമോ ആവേണ്ടതെന്നും ഗുലാം നബി പറഞ്ഞു.

തീവ്രവാദം ജമ്മു-കശ്മീരിലെ ജീവിതം തകർത്തു. കശ്മീരി പണ്ഡിറ്റുകളായാലും കശ്മീരി മുസ്‌ലിംകളായാലും തീവ്രവാദികളാൽ കൊല്ലപ്പെടുകയും നിരവധി പേർ വിധവകളാവുകയും ചെയ്തു. മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളും തീവ്രവാദികളിൽനിന്നും ദുരിതം അനുഭവിക്കുന്നതിനാൽ നഷ്ടങ്ങൾക്ക് മതത്തിൻറെ നിറം നൽകുന്നത് തെറ്റാണെന്നും ഗുലാം നബി പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles