വടക്കൻ ഗാസ മുനമ്പിലെ ജനസാന്ദ്രതയേറിയ ജബാലിയ അഭയാർത്ഥി ക്യാമ്പിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തത്തിൽ കുട്ടികളടക്കം 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതു. നാല് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിച്ചത്. വൻ തീപിടുത്തം നിയന്ത്രിക്കാൻ മണിക്കൂറോളം എടുത്തു. രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. പാചക വാതകം ചോർന്നതാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് വിവരം.
അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈജിപ്തിനൊപ്പം ഗാസയിൽ ഉപരോധം നടത്തുന്ന ഇസ്രായേൽ വ്യാഴാഴ്ച വൈദ്യചികിത്സ ആവശ്യമുള്ളവരെ അനുവദിക്കുമെന്ന് അറിയിച്ചു.