Saturday, January 11, 2025

Top 5 This Week

Related Posts

ഗാന്ധിസമാണ് ഇന്ത്യയുടെ ആത്മാവ് -ബിജുപാഞ്ചജന്യം.

ഗാന്ധിസമാണ് ഇന്ത്യയുടെ ആത്മാവ് ബിജുപാഞ്ചജന്യം.

തൊടിയൂർ : ഇന്ത്യ ഗാന്ധിസത്തിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത വർധിച്ചു വരുകയാണ്. ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ മനുഷ്യ രാശിയെ വേർതിരിച്ച് ഭിന്നിപ്പിച്ചു ഭരിക്കാൻ ആണ് മോഡിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ശ്രമിക്കുന്നതെ. ന്നുംസമഭാവനയും സഹിഷ്ണതയും സഹോദര്യവും മതേതര ചിന്തകളും ചേർന്ന രാമരാജ്യമാണ് മഹാത്മജിയുടെ ഇന്ത്യ.
തന്റെ സങ്കൽപ്പത്തിലുള്ള രാമ രാജ്യം എല്ലാ സംസ്ക്കാരങ്ങളെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും ഉൾകൊള്ളുന്നതാവണം എന്ന ചിന്തയാണ് വെടിയുണ്ടകളിലുടെ ഇല്ലാതാക്കിയത്.അശാന്തിയുടെ തീരങ്ങളിൽ മനുഷ്യത്വത്തിനു വേണ്ടി പോരാടിയ മഹാത്യാഗിയുടെ ജീവൻ എടുത്തിട്ടും തീരാത്ത പകയോടെ ഇന്നും ഗാന്ധിജിയുടെ ആശയങ്ങളെ വേട്ടയാടുകയാണെന്ന് യൂത്ത്കോൺഗ്രസ്‌ മുൻ നിയോജകമണ്ഡലം പ്രസിഡന്റ് ബിജുപാഞ്ചജന്യംപറഞ്ഞു.യൂത്ത്കോൺഗ്രസ്‌ തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിസ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌അൻഷാദ് അദ്യക്ഷത വഹിച്ചു. യൂത്ത്കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എ. ഷഹനാസ്, നിയോജകമണ്ഡലം പ്രസിഡന്റ് ആർ.എസ് കിരൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സുന്ദരേഷൻ, വിനോദ് പിച്ചിനാട്ട്, രാജേഷ് ശിവൻ,അയ്യപ്പദാസ്,ആസാദ്,സജയകുമാർ ഷാനവാസ്‌,റജീന,സൂര്യജിത്,ജെറിൻ,ഷഫീഖ്,നിഷാദ്,അനില ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles