Tuesday, December 24, 2024

Top 5 This Week

Related Posts

ഗവ:മോഡൽ സ്കൂളിൽ, “അനിൽകുമാർസാർ സ്മാരകഫല വൃക്ഷത്തോട്ടം “

മോഡൽ സ്കൂളിൽ, “അനിൽകുമാർസാർ സ്മാരകഫല വൃക്ഷത്തോട്ടം”

കരുനാഗപ്പള്ളി : ഗവൺമെൻ്റ് മോഡൽ ഹയർസെക്കൻ്ററി സ്കൂളിൽ വ്യത്യസ്തങ്ങളായ 34 ഇനം ഫലവൃക്ഷ തൈകൾ നട്ട് പരിപാലിക്കുന്നത് അന്തരിച്ച മുൻ പ്രഥമ അധ്യാപകൻ്റെ പേരിൽ ആണ്ഫല വ്യക്ഷത്തോട്ടത്തിന്റെ നാമകരണം.ഓരോ ഇനം തൈകളും അദ്ധ്യാപകരുടെ സംഭാവനകൾ ആണ്. അന്തരിച്ച മുൻ പ്രധമാധ്യാപകൻ അനിൽകുമാറാണ് ഉദ്ഘാടനം നിർവഹിച്ച് ഈ തോട്ടത്തിൻ്റെ പ്രവർത്തനം ആരംഭിച്ചത്.മരമുന്തിരി , അഭ്യൂപഴം , ക്യാറ്റ്ഫ്രൂട്ട് , ഞാവൽ , അമ്പഴം , ബേർആപ്പിൾ , മുട്ടപ്പഴം , മിറാക്കിൾഫ്രൂട്ട് , കരിമ്പ് മുതലായ മുപ്പത്തിനാല് ഇനങ്ങളാണ് തോട്ടത്തിലുള്ളത്. ഇവയെല്ലാം ബഡിംഗ് , ഗ്രാഫ്റ്റിംഗ് , ലെയറിംഗ് ചെയ്ത തായ്കളാണ് .
ആരോഗ്യത്തിൽ ഫ്രൂട്ട്സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വീടുകളിൽ ഫലവൃക്ഷ തൈകൾ നട്ട് കുട്ടികളെ പരിപാലിക്കുന്നതിനും പ്രാപ്തരാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം . ” അനിൽകുമാർസാർ സ്മാരക ഫലവൃക്ഷ തോട്ടം ” എന്ന് പേര് നൽകിയിട്ടുള്ള തോട്ടം പരിപാലിക്കുന്നത് അദ്ധ്യാപകനായ മുഹമ്മദ് സലീം ഖാനാണ് .നിലവിലെ പ്രഥമധാപിക മീര ബി നായർ ഈ ഫലവൃക്ഷ തോട്ടം സംരക്ഷിക്കുന്നതിനും ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനുമുള്ള സഹായവും പിന്തുണയും നൽകുന്നു. സ്കൂളിലെ എല്ലാ അദ്ധ്യാപകരുടെയും അദ്ധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ്മയിലൂടെ ഈ പദ്ധതി മുന്നോട്ട് പോകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles