Wednesday, January 1, 2025

Top 5 This Week

Related Posts

കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കാഞ്ഞാർ: അറക്കുളം കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എം.വി.ഐ.പി. ഏറ്റെടുത്ത കർഷകരുടെ ഭൂമി റിസേർവ് വനമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. അറക്കുളം കുടയത്തുർ മുട്ടം വെള്ളിയാമറ്റം പഞ്ചായത്തുകളിലെ ഫലസമൃദ്ധമായ നദീതടങ്ങളിലെ ജനവാസ കേന്ദ്രങ്ങളായിരുന്ന കൃഷി ഭൂമികൾ എം.വി.ഐ.പി. പൊന്നും വിലയ്ക്ക് ഏറ്റെടുത്തിട്ടുള്ളതാണ്. ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ ഭൂമി റിസേർവ് വനമാക്കുവാൻ വനം വകുപ്പിന് വിട്ടു നല്കുവാനുള്ള നടപടി തികച്ചും ജനദ്രോഹമാണെന്ന് കർഷക കൂട്ടായ പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾക്ക് പകരമായി വനം വകുപ്പിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും ഈ പ്രദേശത്തെ ജനജീവിതത്തിനും കൃഷിക്കാർക്കും കൃഷികൾക്കും വികസനത്തിനും നിലനിൽപിനും വലിയ ഭീഷണിയാണ്. മനുഷ്യ ജീവനും സ്വത്തിനും പ്രത്യേകിച്ച് കാർഷിക മേഖലയ്ക്കും ഭീഷണിയായ വന്യ ജീവികളുടെ കടന്നുകയറ്റത്തിന് പുതിയ റിസേർവ് ഫോറസ്റ്റ് കാരണമാകും. ജനവാസ മേഖലയ്ക്കുള്ളിലെ പുതിയ വനമേഖല വന്യജീവികളുടെ പുതിയ ആവാസ കേന്ദ്രമായി തീരും. എം.വി.ഐ.പി. യുടെ ഭൂമി കൈമാറ്റം ചെയ്യപ്പെടുന്നുവെങ്കിൽ അത് മുൻ ഉടമസ്ഥർക്ക് നഷ്ടപരിഹാരം കൈപ്പറ്റി ക്കൊണ്ട് തിരികെ നല്കേണ്ടതാണ്. ആയതു കൊണ്ട് എം.വി.ഐ.പി.യുടെ ഈ ഭൂമി റിസേർവ് വനമാക്കാനുള്ള നിർദേശം പിൻവലിക്കണമെന്ന് കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. കുടയത്തൂരിൽ നിന്ന് ആരംഭിച്ച പ്രതിക്ഷേധ കൂട്ടായ്മ കാഞ്ഞാർ, അറക്കുളം, അശോക ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ട് മൂലമറ്റം ടൗണിൽ സമാപിച്ചു. കർഷക കൂട്ടായ്മ നേതാക്കളായ മൈക്കിൾ പുരയിടം, ജെയ്സൺ കുന്നുംപുറത്ത്, പി.കെ.ശങ്കരപ്പിള്ള പുളിയംമാക്കൽ, വി.ഐ. മൂസ വാകച്ചേരി, സോമൻ എസ് നായർ മണിമല, ജോസഫ് പരവൻപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles