Wednesday, December 25, 2024

Top 5 This Week

Related Posts

കർഷക കൂട്ടക്കൊല : ജാമ്യം റദ്ദാക്കിയ ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി

ന്യൂഡൽഹി: ലഘിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിൽ പ്രതിയായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കോടതിയിൽ കീഴടങ്ങി. ആശിഷിന്റെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ ഉത്തരവനുസരിച്ച് ന്യൂഡൽഹിയിൽ ജില്ലാ കോടതിയിലെത്തിയാണ് കീഴടങ്ങിയത്.
ഏപ്രിൽ 18നാണ് സുപ്രീംകോടതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ആശിഷ് മിശ്രയോട് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമ പ്രവർത്തകന്റെയും കുടുംബങ്ങളാണ് ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിനെ പരമമായ സത്യമായി കണ്ട് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടി തെറ്റാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമ പ്രവർത്തകന്റെയും കുടുംബങ്ങൾക്ക് ജാമ്യാപേക്ഷയെ എതിർക്കാനുള്ള അവസരം ലഭിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ അലഹബാദ് ഹൈക്കോടതി ആദ്യം മുതൽ വാദം കേൾക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. .
കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. കേന്ദ്രത്തിൻറെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുകയായിരുന്ന കർഷകർക്കുനേരെ ആശിഷ് മിശ്ര കാർ ഓടിച്ചുകയറ്റുകയായിരുന്നു. നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ അക്രമത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles