Monday, January 27, 2025

Top 5 This Week

Related Posts

ക്രെക്ക തെക്കന്‍ മേഖലാ കണ്‍വന്‍ഷന്‍ നടത്തി

അരൂര്‍: ക്രെക്ക തെക്കന്‍ മേഖലാ കണ്‍വന്‍ഷന്‍ നടത്തി.അരൂര്‍,ചേര്‍ത്തല, ആലപ്പുഴ എന്നീ നിയോജകമണ്ഡലങ്ങളുടെ സംയുക്ത കണ്‍വെന്‍ഷനാണ് നടത്തിയത് അംഗത്വ കാര്‍ഡ് വിതരണവും നടന്നു.റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണ് സംഘടനയില്‍ ഉള്ളത്.സംഘടനയുടെ സംസ്ഥാന കമ്മിറ്റി സ്ഥാപകന്‍രാജാ എ കരീം നേതൃത്വം നല്‍കി.

സ്റ്റേറ്റ് കോഡിനേഷന്‍ ചെയര്‍മാന്‍.എസ്.മുഹമ്മദ് കബീര്‍,സംസ്ഥാന ജനറല്‍ സെക്രട്ടറി റഹീം പുവ്വത്തില്‍,പി.കെ.ഷെമീര്‍,നവീന്‍ നാഗപ്പന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുല്‍ ഗഫൂര്‍,ടി.എം.എ.സത്താര്‍ സംസ്ഥാന സെക്രട്ടറി ഹാഷിം എച്ച് മണ്ണഞ്ചേരി ആലപ്പുഴജില്ലാ കോഡിനേറ്റര്‍, അരൂര്‍ മണ്ഡലം പ്രസിഡന്റ് അന്‍ഷാദ്,ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് രാജേഷ്, ആലപ്പുഴ മണ്ഡലം പ്രസിഡന്റ് നൗഷാദ് കെ യൂ തുടങ്ങിയവര്‍ പങ്കെടുത്തു. അരൂര്‍ നിയോജമണ്ടലം പ്രസിഡന്റായി ബി.അന്‍ഷാദ്, ജനറല്‍ സെക്രട്ടറി സജിമോന്‍ തുറവൂര്‍, ഖജാന്‍ജി എല്‍ .എസ്.അശോക് കുമാര്‍ എന്നിവരെ തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles