Tuesday, November 5, 2024

Top 5 This Week

Related Posts

ക്രിസത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ ചരിത്രവിധി നേടിയ മേരി റോയി അന്തരിച്ചു

കോട്ടയം: സാമൂഹിക പ്രവർത്തകയും എഴുത്തുകാരി അരുന്ധതി റോയിയുടെ മാതാവുമായ മേരി റോയി (89) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചവകാശ നിയമത്തിൽ ചരിത്രത്രവിധി നേടിയതിലൂടെ പ്രശസ്തയാണ്് മേരി റോയി. 1933-ൽ കോട്ടയത്ത്് ജനിച്ച മേരി ഡൽഹി ജീസസ് മേരി കോൺവെന്റിലും, തുടർന്ന് ചെന്നൈ ക്വീൻ മേരീസ കോളേജിൽനിന്നു ബിരുദം നേടി. ബംഗാളി സ്വദേശി പരേതനായ രാജീബ് റോയിയായിരുന്നു ഭർത്താവ്. ഇവർ പിന്നീട് വിവാഹ ബന്ധം പിരിഞ്ഞു. കോട്ടയത്ത് പളളിക്കൂടത്തിന്റെ സ്ഥാപകയും മുഖ്യ അധ്യാപികയുമായിരുന്നു. അരുദ്ധതി റോയി കൂടാതെ ലളിത് റോയ് മകനാണ്. സംസ്‌കാര ചടങ്ങുകൾ നാളെ രാവിലെ 11 ന് കളത്തിപ്പടിയിലെ പള്ളിക്കൂടം സ്‌കൂളിനോട് ചേർന്ന വസതിയിൽ നടക്കും.

പിതൃ സ്വത്തിൽ ആൺമക്കൾക്കുമാത്രം മുഖ്യ അവകാശമുള്ള 1916 ലെ തിരുവിതാംകൂർ പിന്തുടർച്ചാ നിയമവും 1921 ലെ കൊച്ചി പിന്തുടർച്ചാ നിയമവും നീണ്ട നിയമപോരാട്ടത്തിലൂടെ അസാധുവാക്കിയതിലൂടെയാണ് മേരി റോയി അറിയപ്പെട്ടത്. ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾക്ക് സ്വത്തിൽ തുല്യ പങ്ക് നേടിക്കൊടുത്തതോടെ എക്കാലത്തും ഇവർ സ്മരിക്കപ്പെടും. 1960 ൽ ആരംഭിച്ച നിയമ പോരാട്ടം 1986 ലെ സുപ്രിം കോടി വിധിയിലൂടെയാണ് വിജയം കണ്ടത്. 30-ാം വയസ്സിൽ ഭർത്താവുമായി ബന്ധം പിരിഞ്ഞ് രണ്ടു മക്കളുമായി പിതാവിന്റെ വക ഊട്ടിയിലുളള വസതിയിൽ താമസം ആരംഭിച്ച മേരി റോയിയെ സ്വത്തിനു അവകാശമില്ലെന്ന കാരണത്താൽ സഹോദരൻ ബലമായി അവിടെനിന്നു ഇറക്കിവിടുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് കോടതിയിലെത്തിയത്. ഒടുവിൽ അത് ക്രിസത്യൻ പെൺകുട്ടികൾക്കു മുഴുവൻ ബാധകമായ അനുകൂല വിധിയായി മാറി. കേസ് വിജയച്ച ശേഷം മക്കളുടെ അഭ്യർഥന പ്രകാരം അവകാശപ്പെട്ട വിഹിതം സഹോദരനുതന്നെ തിരിച്ചു നൽകിയതും വാർത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles