Monday, January 27, 2025

Top 5 This Week

Related Posts

ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു.

ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു.

കരുനാഗപ്പള്ളി: നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയും കരുനാഗപ്പള്ളി മെന്റർ നീറ്റ് അക്കാദമിയും സംയുക്തമായി നടത്തിയ മോഡൽ എൻട്രൻസ് പരീക്ഷയിൽ വിജയികൾക്കുള്ള പുരസ്കാരം കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് വിതരണം ചെയ്തു ഒന്നാം റാങ്ക് ദേവാംശ്. എസിന് പതിനായിരം രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമെന്റോയും രണ്ടാം റാങ്ക് 5000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും ശ്രേത ആർ.എസ്.ഉണ്ണിത്താനും മൂന്നാം സമ്മാനമായ 3000 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും ആദിൻ റോബിനും നൽകി. ആദ്യത്തെ 50 റാങ്ക് കിട്ടിയ വിദ്യാർത്ഥികളെ സർട്ടിഫിക്കറ്റും മെമെന്റോയും നൽകി ആദരിച്ചു. ചടങ്ങിൽ ഗവ: മോഡൽ എച്ച് എസ് എസ് സ്കൂൾ പ്രിൻസിപ്പൽ ശ്രീകണ്ണൻ വി എൽ അദ്ധ്യക്ഷത വഹിച്ചു .പ്രശസ്ത കരിയർ ഗുരു അജൽ അക്കര കരിയർ ഗൈഡൻസ് ക്ലാസ്സ് നയിച്ചു. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും റാങ്കിന് അനുസരിച്ച് സ്കോളർഷിപ്പോടു കൂടിയ നീറ്റ്, കീം,എൻഡിഎ പഠനം ലഭ്യമാണെന്ന് മെന്റർ ഡയറക്ടർ ശിവൻ പിള്ള അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles