Tuesday, January 7, 2025

Top 5 This Week

Related Posts

കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെതിരെ ദില്ലിയിൽ പ്രതിഷേധം ഇരമ്പി

കോർപറേറ്റ്- വർഗീയ കൂട്ടുകെട്ടിനെതിരെ സിഐടിയു, അഖിലേന്ത്യാ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ ദില്ലിയിൽ നടത്തിയ മസ്ദൂർ കിസാൻ സംഘർഷ് റാലിയിൽ പതിനായിരങ്ങൾ പങ്കാളിയായി. ചങ്ങാത്തമുതലാളിത്വം വാഴുന്ന മോദിസർക്കാരിന് വരും നാളുകളിൽ അതിശക്തമായ പോരാട്ടങ്ങൾ നേരിടേണ്ടിവരുമെന്ന് റാലി മുന്നറിയിപ്പ് നൽകി.

കന്യാകുമാരി മുതൽ കശ്മീർ വരെയുളള തൊഴിലാളികലും കർഷകരും റാലിയിൽ പങ്കാളിയായി. ഡൽഹിയിലെയും പരിസരത്തെയും വിവിധ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ച ആരംഭിച്ച ജാഥ രാംലീല മൈതാനത്ത് സമാപിച്ചു.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി, നീലോൽപൽ ബസു ,കെ ഹേമലത, തപൻ സെൻ, അശോക് ധാവ്ളെ, വിജു കൃഷ്ണൻ, എ വിജയരാഘവൻ, ബി വെങ്കട്, സ്വാഗതസംഘം ചെയർമാനും വിശ്രുത സാമ്പത്തിക ശാസ്ത്രജ്ഞനുമായ പ്രൊഫ. പ്രഭാത് പട്നായിക് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles