കോൺഗ്രസ്സിന്റെ 138 മത് ജന്മദിനാഘോഷം. നെഞ്ചുരോഗാശുപത്രിയിൽ പ്രഭാതഭക്ഷണം വിതരണം ചെയ്തു.
കരുനാഗപ്പള്ളി : ഇൻഡ്യൻനാഷണൽ കോൺഗ്രസിന്റെ 138 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത്കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ പ്രഭാതഭക്ഷണം വിതരണം ചെയ്തു. യൂത്ത്കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. .യൂത്ത്കോൺഗ്രസ് മുൻ കൊല്ലം ജില്ലാ വൈസ്പ്രസിഡന്റ് ബോബൻ.ജി.നാഥ് മുഖ്യപ്രഭാഷണം നടത്തി.നന്മ മരത്തിനു വേണ്ടി 674 ദിവസമായി പ്രഭാത ഭക്ഷണം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ബിജു മുഹമ്മദും, യുസുഫ് മെമ്പർ യൂത്ത്കോൺഗ്രസ്സ് ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ്റുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു