Modal title

Subscribe to newsletter

Friday, February 21, 2025

Top 5 This Week

Related Posts

കോഴിപ്പിള്ളി സർക്കാർ സ്‌കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി ‘ജീവനി’ പ്രകാരം സ്‌കൂളുകൾക്ക് നൽകിയ ഗ്രോബാഗ് പച്ചക്കറി കൃഷിയുടെ വാരപ്പെട്ടി പഞ്ചായത്ത് തല വിളവെടുപ്പ് കോഴിപ്പിള്ളി ഗവൺമെന്റ് എൽ പി സ്‌കൂളിൽ നടന്നു. പി ടി എ പ്രസിഡന്റ് എൻ.വി ബിനോയി അധ്യക്ഷനായിരുന്നു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡയാന നോബി വിളവെടുപ്പ് ഉദ്ഘാടനം നടത്തി. ഹെഡ്മാസ്റ്റർ ഫ്രാൻസിസ് ജെ പുന്നോലിൽ അധ്യാപകരായ ശ്രുതി കെ എൻ,അമ്പിളി എൻ, ജെൻസ ഖാദർ, അൽഫോൻസാ സി റ്റി, സിനിമോൾ കെ കെ, സ്‌കൂൾ ജീവനക്കാരായ എസ് കെ ലൈല, റാണി ജോസഫ്,ശ്രീകല, ബെനിഹാ എന്നിവരും കുട്ടികളും പങ്കെടുത്തു.
കഴിഞ്ഞ നാല് വർഷമായി സ്‌കൂൾ വളപ്പിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി വിജയകരമായി നടത്തി വരുന്നുണ്ട്. വിളവെടുക്കുന്ന പച്ചക്കറികൾ സ്‌കൂൾ ഉച്ച ഭക്ഷണത്തിനായി പ്രയോജന പെടുത്തി വരികയാണ്. സ്‌കൂൾ വളപ്പിലെ ജൈവ പച്ചക്കറി കൃഷിക്ക് കൃഷി വകുപ്പിന്റെ തുൾപെടെ നിരവധി അംഗീകാരങ്ങൾ ഈസ്‌കൂളിന് ലഭിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles