കോതമംഗലം : കന്നി പെരുന്നാൾ ആഘോഷങ്ങൾക്ക് ഒരുങ്ങി കോതമംഗലം. പെരുന്നാളിനോട് അനുബന്ധിച്ച് കോതമംഗലം ചെറിയ പള്ളിയിലും വലിയ പള്ളിയിലും സജ്ജീകരിച്ചിരിക്കുന്ന ദീപാലങ്കാരങ്ങൾ പ്രവർത്തിച്ചു തുടങ്ങിയതോടെ ആയിരക്കണക്കിന് വിശ്വാസികളാണ് കോതമംഗലം പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്.
പ്രധാന പെരുന്നാൾ ഞായർ, തിങ്കൾ ദിവസങ്ങളിലാണ്.രണ്ടായിരത്തി ഇരുപത് മുതൽ കൊറോണയുടെ പിടിയിൽ അമർന്നതോടെ പെരുന്നാൾ ആഘോഷങ്ങൾ നടത്തിയിരുന്നില്ല. കഴിഞ്ഞവർഷം ഭാഗികമായി നടത്തിയിരുന്നെങ്കിലും ജനപങ്കാളിത്തം കുറവായിരുന്നു. എന്നാൽ ഈ കൊല്ലം പെരുന്നാളിന് മുന്നേ ആയിരക്കണക്കിന് ആളുകളാണ് പള്ളി സന്ദർശിച്ചു കബറിങ്കൽ മുട്ടുകുത്തി എൽദോ മാർ ബസേലിയസ് ബാവയുടെ അനുഗ്രഹം വാങ്ങി മടങ്ങയത് .സർവ മത തീർത്ഥടന കേന്ദ്രമാണ് കോതമംഗലം ചെറിയ പള്ളി.
പള്ളിയിലേക്കുള്ള തീർത്ഥയാത്രകൾ എത്തി. മഹാപരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ കബറിങ്കലേക്കുള്ള മണർകാട് പള്ളി കേന്ദ്രമായ തെക്കൻ മേഖല കോതമംഗലം കാൽനട തീർത്ഥയാത്ര ഇന്നലെ ശനി വെളുപ്പിന് നാലു മണിക്ക് മണർകാട് പള്ളിയിൽ നിന്ന് ആരംഭിച്ചരുന്നു. തുടർന്ന് മാലം, ഒറവയ്ക്കൽ, അയർക്കുന്നം, കിടങ്ങൂർ, മരങ്ങാട്ടു പള്ളി, ഉഴവൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, വഴി ഇന്ന് ഞായർ വൈകിട്ടോടെ ബാവയുടെ കബറിങ്കൽ എത്തി. ഹൈറേഞ്ച് മേഖലയിൽ നിന്ന് തുടങ്ങുന്ന യാത്ര ഉൾപ്പെടെ നിരവധി യാത്രകളും ഞായർ വൈകിട്ടോടെ പള്ളി അംഗണത്തിൽ എത്തി. യാത്രകളെ കോതമംഗലത്തെ വിവിധ ഇടങ്ങളിൽ ആന്റണി ജോൺ എം എൽ എ ഉൾപ്പെടെയുള്ള ജന പ്രതി നിധി കളും, പള്ളി ഭാരവാഹികളും സ്വികരിച്ചു.