Thursday, December 26, 2024

Top 5 This Week

Related Posts

കോതമംഗലത്തെ ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 82 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് : കോതമംഗലം രജിസ്‌ട്രേഷനിലുള്ള KL 44 C 801 നമ്പർ പ്രജാപതി ടൂറിസ്റ്റ് ബസിൽ നിന്നു 82 കിലോ കഞ്ചാവ് പിടികൂടി. പറളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.അർ.അജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് അസി. എക്‌സൈസ് കമ്മീഷണർ എം.രാകേഷിന്റെ നേതൃത്വത്തിൽ വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റ് പാർട്ടിയും പാലക്കാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും പറളി എക്‌സൈസ് റേഞ്ച് പാർട്ടിയും തൃത്താല റേഞ്ച് ടാസ്‌ക്ക് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

എറണാകുളം ആലുവ സ്വദേശി ബിനീഷ്, തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ഒഡീഷ സ്വദേശികളായ രാജേഷ് ദിഗാൽ, മൗമില ദിഗാൽ, സുജിത്ത്കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.
അസി. എക്‌സൈസ് കമ്മീഷണർ എം.രാകേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.ആർ. അജിത്ത് , സിജോ വർഗീസ്, നൗഫൽ എൻ, പ്രിവന്റീവ് ഓഫീസർമാരായ ജയപ്രകാശൻ എ, സനിൽ പി.എൻ , ജിഷു ജോസഫ് , ജയരാജൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മൻസൂർ അലി എസ് ,സിവിൽ എക്‌സൈസ് ഓഫീസർമാരായ അഭിലാഷ്.കെ, പ്രത്യൂഷ് ആർ, പ്രമോദ് എം, സ്റ്റാലിൻ സ്റ്റിഫൻ ,രജിത്ത്, അരവിന്ദാക്ഷൻ, ജ്ഞാനകുമാർ , സുഭാഷ്, അനൂപ്, ബിജു, വിനു, പ്രസാദ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ലിസി, ഡ്രൈവർ കണ്ണദാസൻ എന്നിവരും ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles