Wednesday, December 25, 2024

Top 5 This Week

Related Posts

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു

കോതമംഗലം : മഹാപരിശുദ്ധനായ യൽ ദോ മാർ ബസേലിയോസ് ബാവായുടെ തിരുകബർ സ്ഥിതി ചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ഓശാന പെരുന്നാൾ ആഘോഷിച്ചു.

രാവിലെ 6.30 ന് പ്രഭാത നമസ്കാരത്തോടു കൂടെ ആരംഭിച ശുശ്രൂഷകൾകളിൽ ദൈവപുത്രന് ഊശാന എന്ന പ്രാർത്ഥനാ മന്ത്രത്തോടെ ആയിരക്കണക്കിന് വിശ്വാസികൾ കുരുത്തോലകളേന്തി സംബന്ധിച്ചു. പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവ 337 വർഷങ്ങൾക്കു മുമ്പ് അത്ഭുത പ്രവർത്തികൾ നടത്തിയ കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിലും ഓശാന പെരുന്നാൾ ശുശ്രൂഷകൾ നടത്തി.

ഓശാന ശുശ്രൂഷകൾക്ക് ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയക്കൽ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles