Wednesday, December 25, 2024

Top 5 This Week

Related Posts

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വിശുദ്ധ വാര ശുശ്രൂഷകൾക്ക് തുടക്കമായി

കോ.തമംഗലം :
ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ വിശുദ്ധ വാര ശുശ്രൂഷകൾക്ക് തുടക്കമായി

ഇന്ന് മുതൽ 17 വരെയുള്ള പ്രാർത്ഥനകളുടെ സമയ ക്രമം : ഇന്ന് ഓശാന ഞായർ രാവിലെ 6.30 ന് പ്രഭാത നമസ്കാരം, 7.15 നു ഓശാന ശുശ്രൂഷ, വി.കുർബ്ബാന, വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം. നാളെ ഏപ്രിൽ 11 തിങ്കൾ രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരം, 11 മണിക്ക് ഉച്ച നമസ്കാരം വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം. ഏപ്രിൽ 12 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പ്രഭാതനമസ്കാരം 11 മണിക്ക് ഉച്ച നമസ്കാരം വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം. ഏപ്രിൽ 13 ബുധനാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരം, 9 മണിക്ക് സണ്ടേസ്കൂൾ കുട്ടികളുടെ വി.കുമ്പസാരം, 11 മണിക്ക് ഉച്ച നമസ്കാരം. വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം തുടർന്ന് പെസഹാ ശുശ്രൂഷയും വി.കുർബ്ബാനയും. ഏപ്രിൽ 14 പെസഹാ വ്യാഴാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന, 11 മണിക്ക് ഉച്ച നമസ്കാരം വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം. ഏപ്രിൽ 15 ദു:ഖവെള്ളിയാഴ്ച രാവിലെ 5 മണിക്ക് പാതിര നമസ്കാരം, 7.30 ദു:ഖവെള്ളി ശുശ്രൂഷകൾ വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരം. ഏപ്രിൽ 16 ദു:ഖ ശനിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്കാരം, 9 മണിക്ക് ഉച്ച നമസ്കാരം 9.30 നു വി.കുർബ്ബാന, 6 മണിക്കു സന്ധ്യാ നമസ്ക്കാരം തുടർന്നു ഈസ്റ്ററിന്റെ ശുശ്രൂഷയും വി.കുർബ്ബാനയും. ഏപ്രിൽ 17 ഈസ്റ്റർ ഞായറാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന, 8 മണിക്ക് പൈതൽ നേർച്ച . കറുകടം, വെണ്ടുവഴി, തങ്കളം ചാപ്പലുകളിൽ ഏപ്രിൽ 14 ബുധനാഴ്ച 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് പെസഹാ ശുശ്രൂഷയും വി.കുർബ്ബാനയും. മോർ ബസേലിയോസ് ആശുപത്രി ചാപ്പലിൽ ഇന്ന് ഞായറാഴ്ച രാവിലെ 6.30 നു പ്രഭാത നമസ്കാരവു 7. മണിക്ക് വി.കുർബ്ബാന . ഏപ്രിൽ 14 പെസഹാ വ്യാഴാഴ്ച്ച രാവിലെ 6.30 നു വി.കുർബ്ബാന . ഏപ്രിൽ 17 ഞായറാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന . കോഴിപ്പിള്ളി ചക്കാലക്കുടി യൽദോ മോർ ബസേലിയോസ് ബാവായുടെ നമത്തിലുള്ള ചാപ്പലിൽ ഏപ്രിൽ 10 മുതൽ 17 വരെ വിശുദ്ധ വാര ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles