Friday, January 10, 2025

Top 5 This Week

Related Posts

കൊലയാളികളെ തിരിച്ചറിയാമെന്ന് സുബൈറിന്റെ പിതാവ്

പാലക്കാട്: മകന്റെ ഘാതകരിൽ രണ്ടു പേരെ കണ്ടാൽ തിരിച്ചറിയുമെന്ന് പാലക്കാട് എലപ്പുള്ളിയിൽ കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ പിതാവ് അബൂബക്കർ. രണ്ടുപേർ മുഖം മൂടി ധരിച്ചിരുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം, വീടിന് നേരെ ഇതിന് മുമ്പ് ആർഎസ്എസ് സംഘം ആക്രമണം നടത്തിയിരുന്നുവെന്ന്
സുബൈറിന്റെ മകൻ സജാദ് പറഞ്ഞു. വീടിന് നേരെ ചിലർ കല്ലെറിഞ്ഞിരുന്നു. പോലിസിൽ പരാതിപ്പെട്ടിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ലെന്നും സജാദ് പറഞ്ഞു. മകനോട് ആർഎസ്എസിനു വിരോധമുണ്ടായിരുന്നുവെന്ന് പിതാവും വെളിപ്പെടുത്തിയിരുന്നു.

ജുമുഅ നമസ്‌കാരത്തിനു ശേഷം പള്ളിയിൽനിന്ന് ബൈക്കിൽ പിതാവ് അബൂബക്കറിനൊപ്പം വീട്ടിലേക്ക് മടങ്ങവെ
രണ്ടു കാറുകളിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലയാളി സംഘം ഉപേക്ഷിച്ച ഒരു കാർ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷു- ദുഖവെള്ളിയാഴ്ച ദിനത്തിൽ പട്ടാപ്പകൽ നടത്തിയ കൊലപാതകത്തിൽ നാട് ആശങ്കയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles