Friday, December 27, 2024

Top 5 This Week

Related Posts

കൊച്ചിയിൽ മോഡലായ യുവതിയെ കാറിൽ ബലാത്സംഗം ചെയ്തു ; നാല് പേർ പിടിയിൽ

കൊച്ചിയിൽ ബാറിൽ മദ്യപിക്കാനെത്തിയ മോഡലായ യുവതിയെ കുഴഞ്ഞുവീണതിനെതുടർന്ന് കാറിൽ കയറ്റികൊണ്ടുപോയ സംഘം ബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്നു യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിൽ. യുവതിയോടൊപ്പം ബാറിലെത്തിയവർതന്നെയാണ് പ്രതികൾ. കാസർകോട് സ്വദേശിനിയായ മോഡലിനെ (19) കാറിൽ ബലാൽസംഗത്തിന് ഇരയാക്കിയത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് അറ്റ്ലാന്റിസ് ജംക്‌ഷനിലുള്ള ബാറിലാണ് സംഘം മദ്യപിക്കാനെത്തിയത്.

യാത്രമധ്യേ മൂവരും യുവതിയെ ബലാൽസംഗം ചെയ്‌തെന്നാണ് കേസ്. തുടർന്ന് യുവതിയുടെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കി വിട്ടു. രാത്രിയോടെ ബ്ലീഡിങ് ഉണ്ടായ യുവതി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്്. രാജസ്ഥാൻ സ്വദേശിയായ വനിത മോഡലിനെയും തൃശൂർ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്നു പേരെയുമാണു കസ്റ്റഡിയിലെടുത്തത് സൗത്ത് പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു. 45 മിനിറ്റോളം യുവതി പീഡനത്തിനിരയായി എന്നാണ് യുവതി മൊഴി നല്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles