Tuesday, January 28, 2025

Top 5 This Week

Related Posts

കൈപ്പള്ളിൽ ശ്രീ വല്യച്ചൻ ക്ഷേത്രത്തിൽ ഉച്ചാരമഹോത്സവം .

കൈപ്പള്ളിൽ ശ്രീ വല്യച്ചൻ ക്ഷേത്രത്തിൽ ഉച്ചാരമഹോത്സവം .

കരുനാഗപ്പള്ളി: വെളുത്തമണല്‍ കൈപ്പള്ളില്‍ ശ്രീ വല്യച്ഛന്‍ ക്ഷേത്രത്തില്‍ ഉച്ചാര മഹോത്സവം. ഫെബ്രുവരി 11 ശനിയാഴ്ച നടക്കും. രാവിലെ 5 മണി മുതല്‍ ക്ഷേത്രം തന്ത്രി കിഴക്കേമഠം ഗിരീഷ് നമ്പൂതിരിയുടെയും മേല്‍ശാന്തി അജയഘോഷിന്റെയും കാര്‍മ്മികത്വത്തില്‍ ഹരിനാമകീര്‍ത്തനം, അഷ്ടദ്രവ്യമഹാഗണപതിഹോമം, കലംപൊങ്കല്‍, പറയിടീല്‍, പ്രഭാത ഭക്ഷണം, ഭാഗവതപാരായണം, കലശം, കലശാഭിഷേകം, നൂറുംപാലും എന്നിവ നടക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ സമൂഹസദ്യ, വൈകിട്ട് 5.30 ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടി കോലം എഴുന്നള്ളത്ത്, 7 മണിക്ക് ദീപാരാധന, ദീപക്കാഴ്ച, പുഷ്പാലങ്കാരം, ആകാശ കാഴ്ച , 8 മണി മുതല്‍ കോലം തുള്ളല്‍ നേര്‍ച്ച. 9 ന് അത്താഴപൂജ, നടയടയ്ക്കല്‍. 9.30 ന് തിരുവാതിര എന്നിവ നടക്കുമെ ന്ന്ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles