എടത്വ:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും.പ്രചരണ പോസ്റ്റർ ജില്ലാ പ്രസിഡൻ്റ് പി .സി മോനിച്ചൻ പ്രകാശനം ചെയ്തു.തകഴി ഏരിയ പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ
എം.എം ഷെരീഫ് , ജോബി തോമസ്, ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ,എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി, ഹരിദാസ് കൈനകരി,കെ.എം മാത്യു, ഡോ.ജോൺസൺ വി. ഇടിക്കുള,എൻ. വിജയൻ,സുനീർ കുന്നുമ്മ എന്നിവർ പ്രസംഗിച്ചു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനത്തിൻ്റെ പ്രചരണ പോസ്റ്റർ പ്രകാശനം ചെയ്തു.
